ഇത്തവണത്തെ വിഷു വ്യത്യസ്തമാക്കി സയനോര- ശ്രദ്ധനേടി വിഷു ചിത്രങ്ങൾ

വ്യത്യസ്തമായ ഗാനാലാപനം മികവുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ പ്രിയങ്കരിയാണ് ഗായിക സയനോര ഫിലിപ്പ്. സോഷ്യൽ മീഡിയയിലും സജീവമാണ് സയനോര. തന്റെ അഭിപ്രായങ്ങൾ ശക്തമായി തന്നെ സമൂഹമാധ്യമങ്ങളിലൂടെ സയനോര പങ്കുവെയ്ക്കാറുണ്ട്. ഇത്തവണത്തെ സയനോരയുടെ വ്യത്യസ്തമായ വിഷു ലുക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വ്യത്യസ്തമായൊരു ലുക്കിൽ വിഷുദിനം ആഘോഷമാക്കിയിരിക്കുകയാണ് സയനോര.
ആഫ്രിക്കൻ ഹെയർസ്റ്റൈലിൽ മുല്ലപ്പൂ ചൂടി സാരിയുടുത്ത് ഒരു ഫ്യൂഷൻ ലുക്കിലാണ് സയനോര എത്തിയിരിക്കുന്നത്. സിനിമയ്ക്കകത്ത് വലിയൊരു സൗഹൃദം തന്നെ സയനോര കാത്തുസൂക്ഷിക്കുന്നുണ്ട്. ഭാവന, രമ്യ നമ്പീശൻ, മൃദുല, ശില്പ ബാല, സയനോര ഇവർക്കിടയിലെ സൗഹൃദം പ്രസിദ്ധമാണ്. അടുത്തിടെ സയനോര ഫിലിപ്പും ഭാവനയും അടങ്ങുന്ന സുഹൃത്തുക്കൾ ചേർന്ന് ഒരു ബോളിവുഡ് ഗാനത്തിന് ചുവടുവച്ചത് വളരെയധികം ശ്രദ്ധനേടിയിരുന്നു. എപ്പോഴും പാട്ടിലും വിശേഷങ്ങളിലുമെല്ലാം വ്യത്യസ്തത പുലർത്തുന്ന താരമാണ് സയനോര.
സയനോരയുടെ വേറിട്ട ആലാപന മികവ് തന്നെയാണ് സയനോരയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ആലാപനം കൂടാതെ സംഗീത സംവിധാന രംഗത്തേക്കും സയനോര കടന്നുവന്നിരുന്നു. അടുത്തിടെ സയനോര ഫിലിപ്പും ഭാവനയും അടങ്ങുന്ന സുഹൃത്തുക്കൾ ചേർന്ന് ഒരു ബോളിവുഡ് ഗാനത്തിന് ചുവടുവച്ചത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധനേടിയിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here