Advertisement

ഇന്ന് വിഷു; ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് മലയാളി

April 15, 2022
Google News 1 minute Read
vishu today april 2022

ഇന്ന് വിഷു. ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് മലയാളി പുതുവർഷത്തിലേക്ക് പ്രവേശിച്ചു. കൊവിഡ് ആശങ്കകൾക്ക് ഇളവ് വന്നതിന് ശേഷമുളള ആദ്യവിഷു കേങ്കേമമാക്കുകയാണ് മലയാളി. ( vishu today april 2022 )

തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറച്ച് മുണ്ടും പൊന്നും കണിവെളളരിയും കണിക്കൊന്നയും അടയ്ക്കയും നാളികേരപാതിയും ശ്രീകൃഷ്ണ വിഗ്രഹവും ഒക്കെ വിരുക്കി മലയാളി കുടുംബങ്ങൾ കണികാണാനുളള കാത്തിരിപ്പിലായിരുന്നു…രാത്രി ഉറങ്ങും മുൻപേ കണികാണനുളളതെല്ലാം വീട്ടിലെ മുതിർന്നയാൾ ഒരുക്കി വെക്കും…

കണികണ്ടാൽ പിന്നെ പ്രധാനം കൈനീട്ടത്തിനാണ്. വർഷം മുഴുവൻ സമ്പൽസമൃതിയും ഐശ്വര്യവും ആഗ്രഹിച്ചാണ് കൈനീട്ടം നൽകുന്നത്. വിഷുസദ്യയിലെ വിഭവങ്ങളും ഈ ദിവസം തിൻമേശ നിറക്കും. സദ്യകഴിഞ്ഞാൽ പിന്നെ കുട്ടികളുടെ നേരമാണ്. നിറപ്പകിട്ടാർന്ന വിഷുപഠക്കങ്ങൾ ആഘോഷത്തെ സജീവമാക്കും.

കൊവിഡ് ആശങ്കകൾ ഒഴിഞ്ഞുളള ആദ്യവിഷു എന്ന പ്രത്യേകതയാണ് ഇത്തവണയുളളത്. വീടുകളിലെ ഒത്തുചേരലുകൾക്ക് രണ്ട് വർഷങ്ങൾക്ക് ശേഷം ഇത്തവണ സാഹചര്യമൊരുങ്ങുകയാണ്.

Story Highlights: vishu today april 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here