Advertisement

ഡെവലപ്മെന്റ് ലീഗ്; ഐഎസ്എൽ ഫൈനൽ തോൽവിക്ക് പ്രതികാരം; ഹൈദരാബാദിനെ കീഴടക്കി ബ്ലാസ്റ്റേഴ്സ്

April 16, 2022
Google News 1 minute Read

റിയലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെൻ്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തോടെ തുടക്കം. ഹൈദരാബാദ് എഫ്സിയെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. ഇതോടെ ഐഎസ്എൽ ഫൈനൽ മത്സരത്തിൽ തങ്ങളെ പരാജയപ്പെടുത്തിയ ഹൈദരാബാദിനോട് ഒരു തരത്തിൽ പ്രതികാരം വീട്ടാനും ബ്ലാസ്റ്റേഴ്സിനു സാധിച്ചു.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സിനായി 25ആം മിനിട്ടിൽ വിൻസി ബരെറ്റോയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ സെൽഫ് ഗോൾ ആയിരുന്നു.

സൂപ്പർ ലീഗിനുള്ള ടീമിൽ ഉൾപ്പെട്ടിരുന്ന ഏഴ് യുവതാരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. മധ്യനിര താരങ്ങളായ ആയുഷ് അധികാരി, ഗിവ്സൺ സിങ്, വിൻസി ബരെറ്റോ, പ്രതിരോധ താരങ്ങളായ സഞ്ജീവ് സ്റ്റാലിൻ, വി ബിജോയ്, ഗോൾ കീപ്പർമാരായ സച്ചിൻ സുരേഷ്, മുഹീത് എന്നിവരാണ് ഡെവലപ്മെൻ്റ് ലീഗിനുള്ള ടീമിൽ ഉൾപ്പെട്ടിരിക്കുന്ന ഐ എസ് എൽ താരങ്ങൾ. ഇതിൽ ഗോൾ കീപ്പർമാരൊഴികെ ബാക്കിയെല്ലാ താരങ്ങളും ഐ എസ് എലിൽ കളിച്ചിരുന്നു.

Story Highlights: isl development league blasters won hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here