ഒമാനില്‍ മൊത്തം ഇന്ധന ഉത്പാദനത്തില്‍ കുറവ്

ഒമാനില്‍ മൊത്തം ക്രൂഡ് ഓയില്‍ ഉത്പന്നങ്ങളില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2022 ഫെബ്രുവരി അവസാനം വരെ കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 30.4 ശതമാനത്തിന്റെ കുറവ് ഉണ്ടായതായതാണ് കണക്ക് . നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
കാറിൽ ഉപയോഗിക്കുന്ന എം91 ഇന്ധനം കഴിഞ്ഞ വര്‍ഷം 1,676,700 ബാരലായിരുന്നു ഒമാനിൽ ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഫെബ്രുവരി വരെയത് 7.1 ശതമാനം കുറഞ്ഞ് 1,558,200 ബാരലായി. ഇതില്‍ 1,824 ബാരലാണ് വില്‍പ്പന നടന്നത്. പ്രീമിയം ഇന്ധനമായ എം95ന്റെ ഉത്പാദനത്തില്‍ 35.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ വില്‍പ്പനയില്‍ 13.4 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി.
Read Also : ഓൺലൈൻ വ്യാപാര രംഗത്ത് തട്ടിപ്പുകൾ വർധിക്കുന്നു; ജാഗ്രത പുലർത്തണമെന്ന് സൗദി വാണിജ്യ മന്ത്രാലയം
അതെസമയം ഡീസലിന്റെ ഉത്പാദനത്തിന്‍ 39.1 ശതമാനം കുറവുണ്ടായി. കച്ചവടത്തില്‍ ഒരു ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കയറ്റുമതിയില്‍ 58 ശതമാനത്തിലേറെ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Story Highlights: Decrease in total fuel production in Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here