Advertisement

ഇന്ന് പ്രത്യാശയുടെ ഈസ്റ്റർ

April 17, 2022
Google News 0 minutes Read
easter april 2022

യേശുദേവന്റെ ത്യാഗോജ്ജ്വലമായ കുരിശു മരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സ്മരണ പുതുക്കി ഒരു ഈസ്റ്റർ കൂടി. ദേവാലങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും തിരു കർമ്മ ചടങ്ങുകളും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു.

ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധവാരത്തിന് സമാപനം കുറിച്ച് ഇന്ന് ഉയിർപ്പ് തിരുനാൾ. കഴിഞ്ഞ രണ്ട് വർഷവും പ്രതീകത്മകമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. ഇത്തവണ പള്ളികളിൽ നടന്ന പതിരാ കുർബാനകളിൽ വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. ഏകീകൃത കുർബാനയാണ് അർപ്പിച്ചത്.

വിഭാഗീയ ചിന്തകൾ വർദ്ധിക്കുന്നുവെന്നും കൂട്ടായ്മയെ ഭിന്നിപ്പിച്ചു പ്രവർത്തിക്കുന്ന എല്ലാ ക്രൈസ്തവരും ഒഴിഞ്ഞു നിൽക്കണമെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

വരാപ്പുഴ ലത്തീൻ അതിരൂപത ആസ്ഥാന ദേവാലയമായ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ആർച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.

മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് മഹാ ഇടവകയിൽ നടന്ന ഉയർപ്പു ശുശ്രൂഷയ്ക്ക് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിച്ചു.

യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത മൂവാറ്റുപുഴ മുടവൂർ സെന്റ് ജോർജ് പള്ളിയിലായിരുന്നു തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here