Advertisement

ഇരുരാജ്യങ്ങളും തമ്മിൽ സമാധാനവും ഐക്യവും വളർത്തണം; നരേന്ദ്രമോദിയെ ചർച്ചയ്‌ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി

April 17, 2022
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാന ചർച്ചയ്‌ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. അധികാരമേറ്റതിന് പിന്നാലെ അഭിനന്ദനമറിയിച്ച് നരേന്ദ്രമോദി അയച്ച സന്ദേശത്തിനുള്ള മറുപടിയായാണ് ഷഹ്ബാസ് ഷെരീഫ് നരേന്ദ്രമോദിയെ ചർച്ചയ്‌ക്ക് ക്ഷണിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനവും ഐക്യവും വളർത്തണമെന്നും കശ്മീർ വിഷയത്തിൽ സമവായത്തിലെത്തണമെന്നും ഷെരീഫ് കത്തിലൂടെ ആവശ്യപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനും സുരക്ഷയ്‌ക്കും പാകിസ്താൻ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുമായി സാമ്പത്തികപരമായുള്ള വിഷയങ്ങളിൽ സഹകരണം പ്രതീക്ഷിക്കുന്നതായും ഷഹ്ബാസ് പറഞ്ഞു. കശ്മീർ വിഷയത്തിലും ഭീകരാക്രമണത്തിനെതിരേയും സമാധാന ചർച്ച ആഗ്രഹിക്കുന്നതായി നേരത്തെ ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. എല്ലാ വിഷയങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ആദ്യപ്രസംഗത്തിൽ ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്.

Read Also : ഉച്ചഭാഷിണിക്ക് പകരം വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കൂ; രാജ് താക്കറെയ്‌ക്കെതിരെ ആദിത്യ താക്കറെയുടെ പരിഹാസം

അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാൻ പുറത്തായതോടെ ഷഹ്ബാസ് ഷെരീഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ അറിയിച്ച് സന്ദേശമയച്ചിരുന്നു.

Read Also : അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവും: പ്രധാനമന്ത്രി നരേന്ദ്ര മോദി

Story Highlights: PM Shehbaz Sharif pitches for meaningful India-Pakistan engagement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here