അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവും: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളജ് എങ്കിലും ഉണ്ടാക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. ഇത് ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ കുച്ഛ് ജില്ലയിൽ കെകെ പട്ടേൽ മൾട്ടി സ്പെഷ്യാലിസ്റ്റി ആശുപത്രി രാജ്യത്തിനു സമർപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളജെങ്കിലും സ്ഥാപിച്ച് മെഡിക്കൽ വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെയെങ്കിൽ അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവും. 20 വർഷങ്ങൾക്കു മുൻപ് ഗുജറാത്തിൽ ആകെ 9 മെഡിക്കൽ കോളജുകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോൾ അത് മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇവിടെ എയിംസും 3 ഡസനിലധികം മെഡിക്കൽ കോളജുകളും ഉണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു.
Story Highlights: narendra modi medical colleges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here