Advertisement

‘സർക്കാരിന്റെ രണ്ടാം വരവോടെ കൊലപാതകം പ്രോത്സാഹിപ്പിക്കപ്പെടുന്നു’ : ശരത്തിന്റേയും കൃപേഷിന്റേയും കുടുംബങ്ങൾ

April 17, 2022
Google News 1 minute Read
sarath lal kripesh father response

രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങൾ ഒരു കാലത്തും പൊതുജനങ്ങൾ അംഗീകരിക്കില്ലെന്ന് ശരത് ലാലിന്റെ പിതാവ് പി.കെ സത്യനാരായൺ പറഞ്ഞു. കുറ്റവാളികൾക്ക് സർക്കാരും രാഷ്ട്രീയ പാർട്ടികളും സംരക്ഷണമൊരുക്കുന്നത് അക്രമങ്ങൾക്ക് പ്രോത്സാഹനമാകുന്നുവെന്ന് കൃപേഷിന്റെ പിതാവ് പി.വി കൃഷ്ണനും പറഞ്ഞു.

‘സർക്കാരിന്റെ രണ്ടാം വരവോടെ കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുകയാണ്. പ്രതികളെ ശിക്ഷിച്ചാൽ കൊലപാതകം നടക്കില്ല. പൊലീസിന്റേയും സർക്കാരിന്റെയും ഒത്താശയോടെയാണ് കൊലപാതകങ്ങൾ നടക്കുന്നത്. കൊലപാതകം രാഷ്ട്രീയ നേട്ടത്തിനാണ്. പക്ഷേ പൊതുജനത്തിന് അത് ഉൾകൊള്ളാനാകില്ല. അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ’ – ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബങ്ങൾ പറയുന്നു.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലും കൃപേഷും അതിക്രൂരമായി കൊല്ലപ്പെടുന്നത്.കല്യോട്ട് പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘ രൂപീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്.

Story Highlights: sarath lal kripesh father response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here