എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

പാലക്കാട് എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ ആരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല
ഒരു വര്‍ഷം മുന്‍പ് നടന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിയ കേസിലെ നാല് പ്രതികളെയാണ് ഇന്നലെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. കൃത്യം നടത്തിയ അഞ്ചംഗ സംഘം തമിഴ്‌നാട്ടിലേക്ക് കടന്നു എന്നാണ് പൊലീസ് കരുതുന്നത്. സുബൈറിന്റെത് നേരത്തെ പദ്ധതിയിട്ട കൊലപാതകമെന്നുറപ്പിക്കുന്ന പൊലീസ് കേസിലെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും സജീവമായി അന്വേഷിക്കുന്നുണ്ട്.
ഇന്നലെ ഉന്നത പൊലീസ് ഉദ്യേഗസ്ഥര്‍ യോഗം ചേര്‍ന്ന് കേസിലെ അന്വേഷണപുരോഗതിയും ജില്ലയിലെ ക്രമസമാധാന ആശങ്കകളും വിലയിരുത്തി. ഉത്തരമേഖല ഐജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. കേസില്‍ ഇന്ന് നിര്‍ണ്ണായക നീക്കങ്ങളുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
Read Also : ശ്രീനിവാസന്റെ കൊലപാതകം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്
ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിര്‍വശത്തു നിന്ന് ഇടിച്ചു വീഴ്ത്തിയാണ് കൊലപാതകം നടത്തിയത്. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയില്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈര്‍.
Story Highlights: sdpi worker subair murder investigation going on
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here