Advertisement

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; യെച്ചൂരിയുടെ കാര്‍ ക്രിമിനല്‍ക്കേസ് പ്രതിയുടേതെന്ന് ബിജെപി

April 18, 2022
Google News 3 minutes Read
sitaram yechury cpim party congress car

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ ക്രിമിനില്‍ക്കേസ് പ്രതിയുടേതെന്ന ആരോപണവുമായി ബിജെപി. നാദാപുരം മേഖലയില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റേതാണ് വാഹനം ( sitaram yechury cpim party congress car).

പാര്‍ട്ടി കോണ്‍ഗ്രസിനായി കണ്ണൂരിലെത്തിയ യെച്ചൂരിയുടെ യാത്രക്കായാണ് പാര്‍ട്ടി പ്രത്യേക വാഹനം ഒരുക്കി നല്‍കിയത്. പി.ബി അംഗങ്ങളുള്‍പ്പെടെയുള്ള എല്ലാ പ്രധാനപ്പെട്ട നേതാക്കള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് വരുന്നതിനും പോകുന്നതിനും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായും പ്രത്യേക വാഹനങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു. ഇതില്‍ സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനത്തെ സംബന്ധിച്ച ഗുരുതരമായ ആരോപണം ബിജെപി ഉയര്‍ത്തുന്നത്.

ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെഎല്‍ 18 എബി 5000 എന്ന നമ്പറിലുള്ള ഫോര്‍ച്യൂണര്‍ വാഹനം ആണ് അന്ന് ഉപയോഗിച്ചത്. ഇദ്ദേഹം നാദാപുരം മേഖലയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് ബിജെപി ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഒപ്പം ഇദ്ദേഹം സിപിഐഎമ്മുമായി സഹകരിക്കുന്ന ആളാണ്. സിപിഐഎമ്മില്‍ അംഗമോ നേതാവോ ഒന്നുമല്ല സഹകരിക്കുന്ന ആളാണ്. പക്ഷേ എസ്ഡിപിഐയുമായി ഏറ്റവും അടുത്ത ബന്ധമുള്ള ആളാണെന്നും ബിജെപി ആരോപിക്കുന്നു.

എസ്ഡിപിഐ സിപിഐഎം ബന്ധത്തിന്റെ തെളിവാണ് ഇത്. എസ്ഡിപിഐയുമായെല്ലാം സഹകരിക്കുന്ന സിപിഐഎമ്മിന്റെ ക്രിമിനല്‍ സഖ്യത്തിന്റെ തെളിവാണ് ഇത്. കോഴിക്കോട് ജില്ലാ സെക്രട്ടറി നേരിട്ടാണ് ഈ വാഹനം ഒരുക്കി നല്‍കിയതെന്നും ബിജെപി ആരോപിക്കുന്നു. എന്നാല്‍ ഇതില്‍ ഇതുവരെ പ്രതികരിക്കാന്‍ സിപിഐഎം നേതൃത്വം തയാറായിട്ടില്ല.

Story Highlights: CPI (M) Party Congress; BJP says Yechury’s car belongs to accused in criminal case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here