Advertisement

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സമരം ശക്തമാക്കാനൊരുങ്ങി ട്രേഡ് യൂണിയനുകള്‍

April 18, 2022
Google News 2 minutes Read
ksrtc salary crisis Trade unions to strike

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യുണിയനുകള്‍ ഇന്ന് മുതല്‍ സമരം ശക്തമാക്കും. ടിഡിഎഫ് സെകട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല ധര്‍ണ്ണ ആരംഭിക്കും. ബിഎംഎസ്സിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ഇന്നുണ്ടാകും. ശമ്പള വിതരണം നാളെ കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് മാനേജ്‌മെന്റ് നിലപാട്.

ഈസ്റ്റര്‍ കഴിഞ്ഞിട്ടും ശമ്പളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സമരം ശക്തമാക്കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല ധര്‍ണ്ണ ആരംഭിക്കും.

സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്താനാണ് ബിഎംഎസ്സിന്റെ തീരുമാനം. അതിനിടെ സിഐടിയു ആരംഭിച്ച റിലേ സമരം തുടരുകയാണ്. നാളെ ചീഫ് ഓഫീസിലേക്ക് സിഐടിയു ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. പരാതി ലഭിച്ചാല്‍ മാത്രമേ ഇടപെടുകയുള്ളുവെന്ന വകുപ്പ് മന്ത്രിയുടെ നിലപാടില്‍ സിഐടിയു ഇന്നലെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

Read Also : നഗരം ചുറ്റാന്‍ ഓപ്പണ്‍ ഡെക്ക് ബസുമായി കെഎസ്ആര്‍ടിസി

അതേ സമയം ഇന്ന് വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് മാനേജ്‌മെന്റിന്റെ അറിയിപ്പ്. ധനവകുപ്പ് അനുവദിച്ച 30 കോടി ഗതാഗത വകുപ്പിന് കൈമാറിയിട്ടുണ്ട്. അത് കോര്‍പ്പറേഷന് കൈമാറിയാല്‍ ഉടന്‍ ശമ്പളം വിതരണം ചെയ്യും. ബാങ്കില്‍ നിന്ന് 50 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റുമെടുത്ത് ശമ്പളം നല്‍കാനാണ് ശ്രമം.

Story Highlights: ksrtc salary crisis Trade unions to strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here