Advertisement

കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് തന്നെ നടക്കും

April 18, 2022
Google News 2 minutes Read
ksrtc salary distribution today itself

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഇന്ന് തന്നെ നടക്കും. ശമ്പളത്തിനുള്ള പണം കോർപ്പറേഷന്റെ അക്കൗണ്ടിലെത്തി. സർക്കാർ സഹായം 30 കോടിയും,ഓവർഡ്രാഫ്റ്റ് 45 കോടിയുമാണെത്തിയത്. ഇന്ന് വൈകീട്ട് 7 മണിയോടെ ശമ്പളം ജീവനക്കാർക്കെത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ( ksrtc salary distribution today itself )

കെഎസ്ആർടിസിയിലെ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ട്രേഡ് യുണിയനുകൾ സമരം ശക്തമാക്കിയിരുന്നു. ഈസ്റ്റർ കഴിഞ്ഞിട്ടും ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരം ശക്തമാക്കിയത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിത കാല ധർണ്ണയും നടത്തിയിരുന്നു.

ഇന്ന് വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നായിരുന്നു മാനേജമെന്റ് നൽകിയ അറിയിപ്പ്. ധനവകുപ്പ് അനുവദിച്ച 30 കോടി ഗതാഗത വകുപ്പിന് കൈമാറിയിട്ടുണ്ട്. അത് കോർപ്പറേഷന് കൈമാറിയാൽ ഉടൻ ശമ്പളം വിതരണം ചെയ്യുമെന്നും അറിയിച്ചിരുന്നു.

Story Highlights: ksrtc salary distribution today itself

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here