Advertisement

‘കേരളത്തിലെ മതഭീകരതയെ കുറിച്ച് അമിത്ഷായെ ധരിപ്പിക്കും’; ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് കെ സുരേന്ദ്രന്‍

April 18, 2022
Google News 2 minutes Read
religious terrorism in Kerala K Surendran

കേരളത്തില്‍ മതഭീകരവാദം വര്‍ധിച്ചുവരികയാണെന്നും നിലവിലെ സാഹചര്യത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ ആയിരക്കണക്കിന് പെണ്‍കുട്ടികളെ മതംമാറ്റി ഭീകരവാദത്തിന് അയക്കുന്ന ലൗ ജിഹാദ് ഇപ്പോഴും കേരളത്തില്‍ തുടരുകയാണ്. പൊതുസമൂഹത്തിന് ഭീഷണിയായ, വര്‍ഗീയതയ്ക്കും മതഭീകരതയ്ക്കുമെതിരെ ശക്തമായ പോരാട്ടത്തിന് ബിജെപി തുടക്കമിടും. കെ സുരേന്ദ്രന്‍ പറഞ്ഞു.

‘ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന, സമൂഹം ഒറ്റപ്പെടുത്തേണ്ട രാജ്യദ്രോഹ പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട്. അതിഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന ന്യൂനപക്ഷ ഭീകരത കുഴപ്പമില്ലാത്തതാണെന്ന് പറയാന്‍ കേരളത്തിലെ സെക്യുലര്‍ പാര്‍ട്ടി എന്നവകാശപ്പെടുന്ന ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു? കേരളത്തിലെ ഒരു വിഭാഗം മുസ്ലിങ്ങളെ വശീകരിക്കാനുള്ള തെറ്റായ സമീപനമാണ് സിപിഐഎമ്മിന്റെത്. ഇത് കേരളത്തിന് വലിയ ഭീഷണിയാണ്’. ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ വര്‍ഗീയ ശക്തികളെ പരസ്പരം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. നേതൃത്വത്തിനും ഇത് സംബന്ധിച്ച് ധാരണയുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരം. പൊലീസും സര്‍ക്കാരും വിചാരിച്ചാല്‍ ഇതൊന്നും അവസാനിക്കില്ല. സര്‍ക്കാരിന്റെ കുഴപ്പം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Read Also : രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നു; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഈ മാസം 29നാണ് ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലെത്തുന്നത്. കേരളത്തിലെ ബിജെപിഎസ്ഡിപിഐ സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത്ഷായുടെ വരവ്. തരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തേറ്റ കനത്ത പരാജയത്തിന് ശേഷമുള്ള കേന്ദ്രമന്ത്രിയുടെ വരവില്‍ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ദൗത്യം കൂടി അമിത്ഷായ്ക്കുണ്ട്.

Story Highlights: religious terrorism in Kerala K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here