Advertisement

വനിതാ ഐപിഎൽ അടുത്ത വർഷം മുതലെന്ന് റിപ്പോർട്ട്; ആദ്യ ഘട്ടത്തിൽ 6 ടീമുകൾ

April 18, 2022
Google News 1 minute Read

വനിതാ ഐപിഎൽ അടുത്ത വർഷം മുതലെന്ന് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ 6 ടീമുകളാണ് ഉണ്ടാവുകയെന്നും ഇതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും ഒരു ബിസിസിഐ പ്രതിനിധി പറഞ്ഞതായി സ്പോർട്സ് തക് റിപ്പോർട്ട് ചെയ്തു. പുരുഷ ഐപിഎൽ പോലെ വനിതാ ഐപിഎലും നടത്തണമെന്ന് ഏറെക്കാലമായി ആവശ്യമുയരുന്നുണ്ട്.

“എത്ര ടീമുകളെ ഉൾക്കൊള്ളിക്കാമെന്നും ഏത് സമയത്ത് ഐപിഎൽ നടത്താമെന്നും ആലോചിക്കുകയാണ്. ഇപ്പോൾ ഒരുപാട് കാര്യങ്ങൾ പറയാനാവില്ല. പക്ഷേ, ഈ ലീഗിനെപ്പറ്റി ഞങ്ങൾ ഏറെ പ്രതീക്ഷകളുണ്ട്. ചില ഫ്രാഞ്ചൈസികൾ ഇപ്പോൾ തന്നെ ഇതിൽ താത്പര്യം കാണിച്ചിട്ടുണ്ട്. 6 ടീമുകളുമായി തുടങ്ങാമെന്നാണ് കരുതുന്നത്. ലേലം ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങളെപ്പറ്റി ആലോചന പുരോഗമിക്കുകയാണ്. നിലവിൽ എല്ലാം കടലാസിലാണ്. എല്ലാത്തിനെപ്പറ്റിയും കൃത്യമായ ബോധമുണ്ടാവണമെങ്കിൽ സമയമെടുക്കും. ഒരുപാട് കാര്യങ്ങൾ ആലോചിക്കാനുണ്ട്. പക്ഷേ, വനിതാ ഐപിഎൽ അടുത്ത വർഷം തന്നെ ആരംഭിച്ചേക്കും. എല്ലാം തീരുമാനിച്ച് ഉറപ്പിച്ചതിനു ശേഷം ബോർഡ് ഔദ്യോഗികമായി ഇക്കാര്യം അറിയിക്കും.”- റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Story Highlights: womens ipl next year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here