കൊടുങ്കാറ്റും ഇടിമിന്നലും: അസമില്‍ മരിച്ചവരുടെ എണ്ണം 20 ആയി

അസമില്‍ കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 20 ആയതായി ദുരന്ത നിവാരണ അതോരിറ്റി. മാര്‍ച്ച് അവസാനം മുതല്‍ തന്നെ ശക്തിപ്രാപിച്ച കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങള്‍. അസമിലെ 22 ജില്ലകളില്‍ 1,410 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 95,239 ജനങ്ങളെ കൊടുങ്കാറ്റും ഇടിമിന്നലും നേരിട്ട് ബാധിച്ചതായാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഈ മാസം 14 മുതലാണ് കാറ്റും മിന്നലും ശക്തമായത്. ( At least 20 killed storms, lightning in assam)
വ്യാഴാഴ്ച മുതല്‍ തുടരുന്ന കനത്ത മഴയില്‍ അസമിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളുമൊക്കെ കൊടുങ്കാറ്റില്‍ തകര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസത്തില്‍ സംസ്ഥാനത്ത് ആകെ തകര്‍ന്നത് 7378 കെട്ടിടങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.
1,333 ഹെക്ടര്‍ കൃഷിഭൂമി ശക്തമായ വേനല്‍ മഴയെത്തുടര്‍ന്ന് നശിച്ചതായാണ് വിലയിരുത്തല്‍. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സര്‍ക്കിള്‍ ലെവല്‍ ടാസ്‌ക് ഫോഴ്‌സ് വിശദമായ കണക്കുകള്‍ വിലയിരുത്തി വരികയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കുമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു.
Story Highlights: At least 20 killed storms, lightning in assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here