‘പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നെന്ന് പറയണം’; നിര്‍ണായക ശബ്ദരേഖയിലെ കൂടുതല്‍ വിവരങ്ങള്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദരേഖയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് അന്വേഷണ സംഘം കോടതിയില്‍ ഇന്ന് ഹാജരാക്കിയത്. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്നാണ് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നത്.
ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നത് ശബ്ദശന്ദേശത്തില്‍ പറയുന്നു. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല’ എന്നായിരുന്നു അനൂപിന്റെ ആദ്യ മറുപടി. എന്നാല്‍ മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ നിര്‍ദ്ദേശിക്കുന്നു.
ഇതിനുപുറമേ നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു എന്ന വാദത്തിന് നല്‍കേണ്ട മൊഴികളും അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നുണ്ട്. സംഭവ ദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയും ഉണ്ടായിരുന്നു. പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയില്‍ പോയി കാണുമായിരുന്നു എന്ന് പറയണമെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നുണ്ട്.
Read Also : നടിയെ ആക്രമിച്ച കേസ്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി അനുവദിച്ച് ഹൈക്കോടതി
കൂടുതല്‍ എന്തെങ്കിലും ചോദിച്ചാല്‍ ചോദ്യം മനസിലായില്ലെന്ന് പറയണം. ബാക്കിയൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നുണ്ട്. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ അനൂപിനെ പ്രതിഭാഗം അഭിഭാഷകന്‍ സ്വാധീനിച്ചുവെന്നാണ് ഇതിലുടെ ക്രൈംബ്രാഞ്ച് കോടതിയെ ബോധ്യപ്പെടുത്തുന്നത്. കേസില്‍ അഭിഭാഷകരുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ച ശബ്ദ സന്ദേശമെന്നതും ശ്രദ്ധേയം. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് അനൂപ്.അഭിഭാഷകനും അനൂപും തമ്മിലുള്ള ശബ്ദരേഖ ഹൈക്കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചു.
Story Highlights: call recording of anoop and advocate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here