Advertisement

‘നാടിനും നാട്ടുകാർക്കും വേണ്ടാത്ത വികസനം’; സിൽവർലൈൻ പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ

April 19, 2022
Google News 1 minute Read
dyfi against silverline

സിൽവർലൈനിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. പദ്ധതി ആർക്കുവേണ്ടിയെന്ന് വിളപ്പിലിൽ നിന്ന് പങ്കെടുത്ത പ്രതിനിധി ചോദിച്ചു. നാടിനും നാട്ടുകാർക്കും വേണ്ടാത്ത വികസനമാണിതെന്നും വിമർശനം ഉയർന്നു. ( dyfi against silverline )

പദ്ധതി നടപ്പിലാക്കാൻ ഇത്ര തിടുക്കം എന്തിനാണെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചുമാത്രമേ നടപ്പിലാക്കാവൂ എന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

ലൗ ജിഹാദ് പരാമർശത്തിൽ ജോർജ് എം.തോമസിനുമെതിരെ വിമർശനമുയർന്നു. ഇടുങ്ങിയ ചിന്താഗതിയുള്ളവർ നമ്മുടെ പാർട്ടിയിൽ പോലുമുണ്ടെന്നും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇങ്ങനെ പറഞ്ഞത് ചെറുതായി കാണരുതെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. ജനം മറന്നിരുന്ന ലൗജിഹാദ് വിഷയം ജോർജ് എം തോമസ് വീണ്ടും ഓർമിപ്പിച്ചുവെന്നും സമ്മേളനത്തിൽ പറഞ്ഞു. ഡിവൈഎഫ്‌ഐ നെയ്യാറ്റിൻകര, പാറശാല, നേമം പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്.

Story Highlights: dyfi against silverline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here