Advertisement

നെല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍; പരമാവധി നെല്ല് സംഭരിക്കുമെന്ന് ഭക്ഷ്യമന്ത്രി

April 19, 2022
Google News 1 minute Read
Govt launches insurance scheme for paddy farmers

സംസ്ഥാനത്ത് നെല്‍കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി സര്‍ക്കാര്‍. വിളനഷ്ടവും നഷ്ടപരിഹാരവും സംബന്ധിച്ച് തുടര്‍ച്ചയായി കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതി നെല്‍കര്‍ഷകര്‍ക്ക് ഏറെ ആശ്വസമാകും.

വേനല്‍മഴയില്‍ മടവീഴ്ചയില്‍ കൃഷി നശിച്ച കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കും. മടവീഴ്ച തടയാന്‍ പുറംബണ്ട് നിര്‍മാണം ഉടന്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വിളനാശത്തോടെ ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തടസങ്ങളും നഷ്ടപരിഹാരം നല്‍കുന്നതിലെ അശാസ്ത്രീയതയും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാധ്യമാകും.

കൊയ്ത്തുയന്ത്രങ്ങള്‍ കിട്ടാത്ത കര്‍ഷകരുടെ ദുരിതങ്ങളും പരിഹരിക്കും. യന്ത്രങ്ങള്‍ തദ്ദേശീയമായി തന്നെ വികസിപ്പിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

Story Highlights: Govt launches insurance scheme for paddy farmers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here