പെര്‍ഫെക്ട് ആയ ഫൗണ്ടേഷനും വെയിലത്തിറങ്ങുമ്പോള്‍ നിറം മാറിത്തുടങ്ങുന്നുണ്ടോ?; ഓക്‌സിഡേഷന്‍ ഒഴിവാക്കാന്‍ 5 ടിപ്‌സ്

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മനോഹരമായ മേക്കപ്പിന്റെ അടിത്തറയാണ് ഫൗണ്ടേഷന്‍. സ്വന്തം ചര്‍മ്മത്തിന്റെ നിറത്തിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഷെയ്ഡ് ഫൗണ്ടേഷന്‍ ഉപയോഗിക്കുമ്പോഴാണ് മേക്കപ്പ് പെര്‍ഫക്ട് ആയി തോന്നുക. എന്നാല്‍ ചില സമയത്ത് ഫൗണ്ടേഷന്‍ ഷേഡ് എത്ര പെര്‍ഫക്ട് ആയിരുന്നാലും വെയിലത്തിറങ്ങുന്നതോടെ നിറം മാറി ഇരുണ്ടുപോകുകയോ ചാര നിറത്തിലാകുകയോ ചെയ്യാറുണ്ടോ…? ഓക്‌സിഡേഷന്‍ സംഭവിക്കുന്നത് തന്നെയാണ് ഈ നിറംമാറ്റത്തിന് കാരണം. ആപ്പിള്‍ കടിച്ച ശേഷം പുറത്തുവയ്ക്കുമ്പോള്‍ ആപ്പിള്‍ കഷ്ണങ്ങളുടെ നിറം ബ്രൗണായി മാറുന്ന അതേ രാസപ്രവര്‍ത്തനം തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ഒരിത്തിരി ശ്രദ്ധിച്ചാല്‍ ഈ ഓക്‌സിഡേഷന്‍ ഫലങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. അതിനായുള്ള അഞ്ച് ടിപ്പ്‌സ് ഇതാ….(how to avoid foundation oxidisation)
ടോണര്‍ ഉപയോഗിക്കുക: ചര്‍മ്മം നന്നായി വൃത്തിയാക്കി മോയ്ച്യുറൈസിംഗ് ക്രീം ഇടുന്നതിന് മുന്‍പായി ഒരു ഫേസ് ടോണര്‍ മുഖത്തേക്ക് സ്‌പ്രേ ചെയ്യുക. ഇത് ചര്‍മ്മത്തിന്റെ Ph ബാലന്‍സ് ചെയ്യാനും അമിതമായ എണ്ണമയം മാറിക്കിട്ടാനും സഹായിക്കും. അതിനാല്‍ത്തന്നെ ഫൗണ്ടേഷന്‍ ഓക്‌സിഡൈസ് ചെയ്യുന്നത് ഒരു പരിധി വരെ കുറയും.
പ്രൈമര്‍ ഉപയോഗിക്കുക: ഫൗണ്ടേഷന് മുന്‍പായി പ്രൈമറിടുമ്പോള്‍ വലിയ തുറന്ന സുഷിരങ്ങള്‍ അടഞ്ഞുകിട്ടുകയും എണ്ണമയം ഒഴിവായിക്കിട്ടുകയും ചെയ്യുന്നു. ഇത് ഫൗണ്ടേഷനെ കുറച്ചധികം സമയം മനോഹരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
വിരലുകള്‍ വേണ്ട, ബ്ലഷോ സ്‌പോഞ്ചോ ഉപയോഗിക്കാം: ഫൗണ്ടേഷന്‍ ബ്ലെന്‍ഡ് ചെയ്യുന്നതിനായി വിരലുകള്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണം. കൈയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചില വസ്തുക്കള്‍ ഫൗണ്ടേഷന്റെ നിറത്തെ വളരെ വേഗത്തില്‍ മാറ്റാനിടയുണ്ട്.
കാലാവധി കഴിഞ്ഞ ഫൗണ്ടേഷന്‍ ഒഴിവാക്കണം: കാലപ്പഴക്കം കൂടുന്തോറും ഫൗണ്ടേഷന്‍ ഓക്‌സിഡൈസ് ചെയ്യാനുള്ള സാധ്യതയും വര്‍ധിക്കും. അതിനാല്‍ പരമാവധി ഒരു ഫൗണ്ടേഷന്‍ 12 മുതല്‍ 18 മാസം വരെ മാത്രം ഉപയോഗിക്കുന്നതാണ് അഭികാമ്യം.
മേക്കപ്പിന് ശേഷം സെറ്റിംഗ് സ്േ്രപ ഉപയോഗിക്കണം: സെറ്റിംഗ് സ്‌പ്രേകളും പൗഡറുകളും ഉപയോഗിക്കുന്നത് ഫൗണ്ടേഷന് മുകളില്‍ ഒരു സംരക്ഷണ കവചം തീര്‍ക്കുകയും ഓക്‌സിഡൈസ് ചെയ്യുന്നതില്‍ നിന്ന് ഫൗണ്ടേഷനെ സംരക്ഷിക്കുകയും ചെയ്യുന്നു.
Story Highlights: how to avoid foundation oxidisation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here