മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി വീടുകൾ നൽകി സൂര്യ; സിനിമയ്ക്കായി നിർമിച്ച വീടുകളാണ് താരം നൽകിയത്….

സിനിമ മേഖലയിലെ പല താരങ്ങളും സേവനപ്രവർത്തങ്ങളിൽ മുന്നിൽ തന്നെയുണ്ടാവാറുണ്ട്. അതിൽ പല അവസരങ്ങളിലും സാധാരണക്കാർക്ക് സഹായവുമായി മുൻനിരയിൽ നിൽക്കുന്ന താരമാണ് സൂര്യ. നിരവധി പേർക്ക് ഇക്കാലയളവിൽ താരം സഹായങ്ങൾ നൽകിയിട്ടുണ്ട്. അത്തരത്തിൽ ഒരിക്കൽ കൂടി കൈത്താങ്ങായിരിക്കുകയാണ് സൂര്യ. തന്റെ ഏറ്റവും പുതിയ ചിത്രത്തിനായി നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്കായി നൽകിയിരിക്കുകയാണ് അദ്ദേഹം. കടൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിനായി നിർമ്മിച്ച വീടുകളാണ് ഇവ. ബാലയാണ് ചിത്രത്തിന്റെ സംവിധായകൻ.
സാധാരാണ രീതിയിൽ ഷൂട്ടിങ്ങിന് ശേഷം സെറ്റുകൾ പൊളിച്ചു കളയാറാണ് പതിവ്. കന്യാകുമാരിയിലാണ് ചിത്രത്തിനായി വലിയൊരു സെറ്റ് ഒരുക്കിയിരിക്കുന്നത്. താരത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
Read Also : സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം; എന്തെല്ലാം ശ്രദ്ധിക്കാം….
പാവപ്പെട്ട നിരവധി പേർക്കാണ് ഇതിലൂടെ ആശ്വാസമായത്. ഇതിനുമുമ്പ് നിരവധി ചാരിറ്റി പ്രവർത്തങ്ങളിൽ സൂര്യ നടത്തിയിരുന്നു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പിതാവും നടനുമായ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങള്‍ താരം നല്‍കുന്നുണ്ട്. ഭാര്യ ജ്യോതികയും സഹോദരൻ കാർത്തിയും അഗരം ഫൗണ്ടേഷനിലെ സജീവ പ്രവർത്തകരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവിധായകൻ ബാലയും സൂര്യയും ഒന്നിക്കുന്നത്. സൂര്യ 41 എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളി നടി മമിത ബൈജുവും പ്രധാനവേഷത്തിലുണ്ട്. വെട്രിമാരൻ ഒരുക്കുന്ന വാടിവാസലാണ് സൂര്യയുടേതായി വരുന്ന ചിത്രം.
Story Highlights: instead of demolishing houses on films set suriya gives them to fishermen for free
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here