Advertisement

കാപ്പക്‌സിലെ കോടികളുടെ അഴിമതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് വ്യവസായ വകുപ്പ്

April 20, 2022
Google News 1 minute Read
capex vigilance probe 24 impact

കാപ്പക്‌സിൽ നടന്ന കോടികളുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന് നടപടിയുമായി വ്യവസായ വകുപ്പ്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. 2018, 2019 വർഷങ്ങളിൽ നടന്ന ക്രമക്കേടിലാണ് അന്വേഷണത്തിന് നടപടി. കർഷകരിൽ നിന്നും തോട്ടണ്ടി സംഭരിക്കാനുള്ള ഉത്തരവിന്റെ മറവിൽ വിദേശരാജ്യങ്ങളിൽ നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്തുവെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്. 24 ഇംപാക്ട് (capex vigilance probe 24 impact )

2018, 2019 വർഷങ്ങളിൽ കാപ്പക്‌സിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച ധനകാര്യ പരിശോധനാ വിഭാഗമാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. സാധാരണക്കാരായ കശുമാവ് കർഷകർക്ക് ന്യായവില കിട്ടുന്നതിനായാണ് തോട്ടണ്ടി സംഭരിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. കിലോയ്ക്ക് 138 രൂപയ്ക്ക് കർഷകരിൽ നിന്നും കശുവണ്ടി സംഭരിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ കർഷകരിൽ നിന്നും സംഭരിക്കാതെ ആഫ്രിക്കയിൽ നിന്നും തോ്ട്ടണ്ടി ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ഷിബു ടി.സി എന്ന വ്യാപാരിയുമായി കാപ്പക്‌സ് എം.ഡിയായിരുന്ന ആർ.രാജേഷ് ഗൂഢാലോചന നടത്തിയാണ് ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തൽ. തുടർന്ന് എം.ഡിയെ സസ്‌പെന്റ് ചെയ്യാനും ക്രമക്കേടിൽ വിജിലൻസ് അന്വേഷണം നടത്താനും ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ നൽകി.

രാജേഷിനെ സസ്‌പെന്റ് ചെയ്തശേഷമാണ് വിജിലൻസ് അന്വേഷണത്തിനുള്ള നടപടികൾ തുടങ്ങിയത്. വിദേശരാജ്യങ്ങളിൽ നിന്നും തോട്ടണ്ടി കാപ്പക്‌സിൽ വിറ്റഴിച്ച് കൊള്ളലാഭം നേടിയെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിലൂടെ കാപ്പക്‌സിനുണ്ടാതയ നഷ്ടം കണ്ടെത്താൻ വിദേശരാജ്യങ്ങളിൽ നിന്നും തമിഴ്‌നാട്ടിലെ കമ്പനികൾ വാങ്ങിയ വിലയും ഇതു ഷിബി.ടി.സിയുടെ കമ്പനിക്ക് നൽകിയ വിലയും കണ്ടെത്തണമെന്നാണ് ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് വ്യവസായ വകുപ്പ് നടപടി തുടങ്ങിയത്. ഇതുസംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പിനു നൽകാൻ വ്യവസായ മന്ത്രി പി.രാജീവ് നിർദ്ദേശം നൽകി.

Story Highlights: capex vigilance probe 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here