Advertisement

എല്‍ഡിഎഫ് വിപുലീകരിക്കുക ദൗത്യം; ലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

April 20, 2022
Google News 2 minutes Read
ep jayarajan says crisis in muslim league

എല്‍ഡിഎഫ് വിപുലീകരിക്കുകയാണ് തന്റെ ദൗത്യമെന്ന് നിയുക്ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുസ്ലിം ലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ ഇ പി ജയരാജന്‍, എല്‍ഡിഎഫ് പ്രവേശന വിഷയത്തില്‍ ആദ്യം നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലിം ലീഗാണെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

യുഡിഎഫ് വിട്ട് പോകുന്ന കാര്യത്തെക്കുറിച്ച് മുസ്ലീം ലീഗ് ആലോചിച്ചിട്ടേയില്ലെന്ന് നേരത്തെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ നിരാശയുണ്ടെന്നും ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് ഒടുവില്‍ വന്ന തിരഞ്ഞെടുപ്പ് ഫലമടക്കം നല്‍കുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിക്കകത്ത് ഭിന്നതയുമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പി ശശിയുടെ നിയമനം സംബന്ധിച്ച് ഒരു വിവാദവും ഇല്ല. എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് പാര്‍ട്ടിയില്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. ഓരോരുത്തര്‍ക്കുമുള്ള അഭിപ്രായങ്ങള്‍ വ്യത്യാസമാണെങ്കിലും തീരുമാനങ്ങളെടുക്കുന്നത് ഐക്യകണ്‌ഠേനയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പ്രശ്‌നത്തെ അടിസ്ഥാനമാക്കി നടപടിയെടുത്താല്‍ ആ നടപടി ആജീവനാന്തം തുടരുന്നതല്ല പാര്‍ട്ടി നയം. അതാരുടെയും ജീവിതം നശിപ്പിക്കാനല്ല. തെറ്റ് തിരുത്തി എല്ലാവരെയും ശരിയായ പാതയിലേക്ക് നയിക്കാനുള്ളതാണ് പാര്‍ട്ടിയിലെ അച്ചടക്കനടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : യെച്ചൂരിയുടെ വാഹന വിവാദം; അപവാദ പ്രചാരണമെന്ന് എം.വി.ജയരാജന്‍

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാക്കിയുള്ള തീരുമാനമുണ്ടായത്. എ. വിജയരാഘവന്‍ സിപിഐഎം പിബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സമയ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇ.പി.ജയരാജനെ തെരഞ്ഞെടുത്തത്. നേരത്തെ ഇ.പി.ജയരാജന്റേയും എ.കെ.ബാലന്റേയും പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു.

Story Highlights: ep jayarajan says crisis in muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here