Advertisement

ഹരിയാനയിൽ വ്യാജ ഇന്ധന നിർമ്മാണ പ്ലാന്റ് കണ്ടെത്തി; 2 പേർ അറസ്റ്റിൽ

April 20, 2022
Google News 1 minute Read

ഹരിയാനയിലെ സിർസയിൽ വ്യാജ ഇന്ധന നിർമ്മാണ യൂണിറ്റ് കണ്ടെത്തി. ഇവിടെ നിന്നും 75,500 ലിറ്റർ വ്യാജ ഡീസലും, 6 ലക്ഷത്തിലധികം രൂപയും പൊലീസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ്. ടാങ്കർ ഡ്രമ്മുകൾ, ഡീസൽ നോസൽ മെഷീനുള്ള യന്ത്രം, ഡീസൽ മാറ്റുന്നതിനുള്ള രണ്ട് മോട്ടോറുകൾ എന്നിവ റെയ്‌ഡിൽ കണ്ടെടുത്തു. ആദംപൂർ സ്വദേശിയായ സെയിൽസ്മാൻ ദീപക്, രാജസ്ഥാൻ സ്വദേശി രമേഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവരിൽ നിന്ന് 6,11,360 രൂപയും പിടിച്ചെടുത്തു.

ഗോഡൗണിൽ ബേസ് ഓയിൽ, പാരഫിൻ, മിനറൽ ടർപേന്റൈൻ ഓയിൽ എന്നിവ കലർത്തിയാണ് പ്രതികൾ വ്യാജ ഡീസൽ തയാറാക്കിയിരുന്നതെന്ന് ഹരിയാന പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ രണ്ടുപേർക്ക് കൂടി പങ്കുണ്ടെന്നാണ് സൂചന. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Story Highlights: Fake Fuel Plant Busted In Haryana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here