Advertisement

കളഞ്ഞുപോകാതെ എങ്ങനെ സൂക്ഷിക്കാം; ആധാർ കാർഡുകൾ ഇനി സുരക്ഷിതം….

April 20, 2022
Google News 2 minutes Read

നമ്മുടെ ഐഡി കാർഡുകളിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ആധാർ കാർഡുകൾ. ഇന്ത്യൻ പൗരനാണെങ്കിൽ നിർബന്ധമായും ആധാർ കാർഡ് എടുത്തിരിക്കണം. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും അടിസ്ഥാനപരവും ആധികാരികവുമായ തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്ന ഒന്നാണ് ആധാർ കാർഡുകൾ. ആധാർ കാർഡുകൾ കളഞ്ഞുപോകാതെ എങ്ങനെ സൂക്ഷിക്കാം? ഇന്ന് നമ്മുടെ ഒക്കെ പക്കൽ കാർഡ് രൂപത്തിലാണ് ആധാർ കാർഡുകൾ ഉള്ളത്. ഇത് എവിടെയെങ്കിലും മറന്നു വെക്കാനോ കളഞ്ഞുപോകാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്.

നമ്മുടെ വ്യക്തിപരമായ എല്ലാ വിവരങ്ങളും അടങ്ങുന്ന രേഖയാണിത്. അത് കളഞ്ഞുപോയാൽ വേറെ ഒരാൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ആധാർ കാർഡുകൾ കൃത്യമായി സൂക്ഷിക്കാൻ ഏറ്റവും നല്ല വഴി ഡിജി ലോക്കറിൽ സൂക്ഷിക്കുക എന്നതാണ്. എന്താണെന്നല്ലേ. പരിശോധിക്കാം… ഡിജിലോക്കറിൽ സൂക്ഷിക്കുന്നത് വഴി ആധാർ കാർഡുകൾ കാലാകാലത്തോളം കൈമോശം വരാതെ ക്ലൗഡ് സ്റ്റോറേജിൽ സുരക്ഷിമായി വെക്കാം.

Read Also : 40 വർഷങ്ങൾക്ക് ശേഷം വീണ്ടും; വംശനാശം സംഭവിച്ച കാട്ടുപൂവിനെ കണ്ടെത്തി…

അതിന് ആദ്യമായി ഡിജിലോക്കറിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ digilocker.gov.in സന്ദർശിക്കുക. അതിനുശേഷം അതിൽ അക്കൗണ്ട് നിർമ്മിക്കാനായി create account ക്ലിക്ക് ചെയ്യുക. ശേഷം ആധാർ നമ്പർ ആവശ്യപെടുന്നിടത്ത് ആധാർ നമ്പർ നൽകി. അപ്പോൾ തന്നെ ആധാർ കാർഡ് ഉടമയുടെ റജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും. OTP നൽകി അക്കൗണ്ട് വെരിഫൈ ചെയ്ത ശേഷം നിങ്ങളുടെ ആധാർ കാർഡ് ഡിജി ലോക്കറിൽ സ്റ്റോർ ആയതായി സന്ദേശം ലഭിക്കും. ആധാർ കാർഡ് മാത്രമല്ല മറ്റു തിരിച്ചറിയൽ രേഖകൾ എല്ലാം ഇങ്ങനെ സൂക്ഷിക്കാവുന്നതാണ്.

Story Highlights: how to keep aadhar in digi locker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here