Advertisement

കോട്ടയത്ത് ഒതളങ്ങ കഴിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു

April 20, 2022
Google News 2 minutes Read
kottayam girls suicide eating othalanga cerebra odollam

കോട്ടയം തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. ( kottayam girls suicide eating othalanga cerebra odollam )

ഇന്നലെ വൈകീട്ടാണ് പതിനെട്ട് വയസുള്ള പെൺകുട്ടികൾ ഒരുമിച്ച് ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്തത്. ഇവരുടെ സൗഹൃദത്തെ ചൊല്ലി വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടാണ് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Read Also : വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

തലയോലപ്പറമ്പ് സ്വദേശിനി ഇന്ന് രാവിലെയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനി ആശുപത്രയിൽ തന്നെ ചികിത്സയിലാണ്. ഈ കുട്ടി പോക്‌സോ കേസിലെ ഇരയാണ്. നിലവിലെ ആത്മഹത്യയുമായി പോക്‌സോ കേസിന് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.

Story Highlights: kottayam girls suicide eating othalanga cerebra odollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here