കേരളത്തിൽ വരുന്നു 68 ബിവറേജസ് ഷോപ്പുകൾ; മദ്യശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക്

കേരളത്തിൽ 68 ബിവറേജസ് ഷോപ്പുകൾ ഘട്ടംഘട്ടമായി തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് നടപടി. ഏറ്റവും കൂടുതൽ ബിവറേജസ് ഷോപ്പുകൾ വരാൻ പോകുന്നത് എറണാകുളത്തും ഇടുക്കിയിലുമാണ് (8 വീതം). ഏറ്റവും കുറവ് ബിവറേജസ് ഷോപ്പുകൾ വരുന്നത് പത്തനംതിട്ടയിലാണ് (1).
പുതുതായി ആരംഭിക്കുന്ന മദ്യശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: തിരുവനന്തപുരം – 5, കൊല്ലം – 6, പത്തനംതിട്ട – 1, ആലപ്പുഴ – 4, കോട്ടയം – 6, ഇടുക്കി – 8, എറണാകുളം – 8, തൃശൂർ – 5, പാലക്കാട് – 6, മലപ്പുറം – 3, കോഴിക്കോട് – 6, വയനാട് – 4, കണ്ണൂർ – 4, കാസർകോട് – 2.
Read Also : ക്യൂ ഇല്ലാതെ മദ്യം വിൽപന; പുതിയ പദ്ധതിയുമായി ബെവ്‌കോ
മദ്യശാലകളിലെ വർദ്ധിച്ചുവരുന്ന തിരക്ക് ഒഴിവാക്കാനായി 170 ഔട്ട്ലറ്റുകൾ തുറക്കാൻ അനുവദിക്കണമെന്ന ശുപാർശയായിരുന്നു ബെവ്കോ നൽകിയിരുന്നത്. ഇത് പൂർണമായി അംഗീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. മുൻപ് അടച്ചുപൂട്ടിയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി തുറക്കാനാണ് മുൻഗണന നൽകിയത്.
സംസ്ഥാന, ദേശീയ പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിറങ്ങിയതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പീന്നീട് ഇവ തുറക്കാൻ കഴിയാത്തത് പകരം സ്ഥലം കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് മൂലമായിരുന്നു. പ്രതിസന്ധികൾ മറികടന്ന് സ്ഥലം കണ്ടെത്തിയ ചില സ്ഥലങ്ങളിൽ പ്രാദേശിക പ്രതിഷേധമുണ്ടായതിനെ തുടർന്ന് നടപടികൾ മുന്നോട്ടു പോയതുമില്ല.
Story Highlights: 68 beverage shops coming up in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here