ഇന്ധന വിലവർധന; എൽഡിഎഫ് പ്രതിഷേധം ഇന്ന്

പെട്രോൾ, ഡീസൽ, പാചക വാതക വില വർധനക്കെതിരെ എൽഡിഎഫ് പ്രതിഷേധം. സംസ്ഥാനത്താകെ 251 കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുൻപിലാണ് പ്രതിഷേധം. കോഴിക്കോട് ജില്ലയിൽ 16 കേന്ദ്രങ്ങളിലാണ് പ്രതിഷേധം. ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ബി എസ് എൻ എൽ ഓഫീസിന് മുൻപിൽ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.
എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭ്യര്‍ഥിച്ചു. എല്‍ ഡി എഫ് ധര്‍ണ്ണ കണ്ണൂര്‍ തളിപ്പറമ്പില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.എല്‍ ഡി എഫ് കണ്‍വീനറായതിന് ശേഷം ഇ പി ജയരാജന്‍ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.
Read Also : ഇന്ധനവില വർദ്ധനവിനെതിരെ 251 കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധം
5 സംസ്‌ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ വില വൻതോതിൽ വർധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലെല്ലാം പെട്രോൾ വില നിലവിൽ 100 രൂപക്ക് മുകളിലാണ്.
Story Highlights: Fuel price hike; LDF protest today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here