പെരുമ്പാവൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

പെരുമ്പാവൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത് വളയൻചിറങ്ങര പി.വി പ്രിസ്റ്റേഴ്‌സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്. ലേറിയിൽ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാത്തതാണ് അപകട കാരണമെന്നാണ് പറയപ്പെടുന്നത്. ( perumbavoor accident cpi branch secretary dead )
ഇന്നലെ അർധരാത്രി പുല്ലുവഴി എംസി റോഡിലാണ് അപകടം സംഭവിച്ചത്. പെരുമ്പാവൂരൽ റോഡരുകിൽ നിർത്തിയിട്ടിരിക്കുന്ന ലോറിയായിരുന്നു. ലോറിക്ക് പിന്നിൽ സിഗ്നൽ ലൈറ്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ലോറി ബൈക്ക് യാത്രക്കാർ കണ്ടില്ല.
ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. അജിത്തിന്റേയും വിമലിന്റേയും മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: perumbavoor accident cpi branch secretary dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here