Advertisement

സ്കൂൾ ബസ് അപകടങ്ങൾ വർദ്ധിക്കുന്നത് തടയാൻ കർശന നടപടി വേണമെന്ന് രക്ഷിതാക്കൾ

April 21, 2022
Google News 2 minutes Read

ഒമാനിൽ സ്കൂൾ ബസ് അപകടങ്ങൾ വർദ്ധിക്കുന്നത് തടയാൻ കർശന നടപടി വേണമെന്ന് രക്ഷിതാക്കളുടെ ആവശ്യം. ഏഴ് കുട്ടികളുടെ ജീവനാണ് 22 മാസത്തിനിടെയുണ്ടായ വിവിധ വാഹനാപകടങ്ങളിൽ പൊലിഞ്ഞത്. ബാത്തിന മേഖലയിൽ നിയന്ത്രണം വിട്ട ബസ് ഏതിർദിശയിൽനിന്ന് വന്ന ട്രക്കിനെയടക്കം ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. സഹം വിലായത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്.

Read Also : ഫാമിലി സന്ദര്‍ശക വിസ കാലാവധി പുതുക്കാന്‍ അബ്ഷിറിലെ തവസ്സുല്‍ ഉപയോഗിക്കാമെന്ന് സൗദി ജവാസാത്ത്

സ്കൂൾ ബസ് ഡ്രൈവർമാരിൽ പലരും അമിത വേഗതയിലും അശ്രദ്ധയോടുംകൂടിയാണ് വാഹനമോടിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സ്കൂൾ ബസ് ഡ്രൈവർമാർക്ക് പ്രായപരിധി ഏർപ്പെടുത്തണമെന്നും കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയമുള്ളവരയേ ഡ്രൈവർമാരായി നിമയിക്കാവൂ എന്നും രക്ഷിതാക്കൾ റോയൽ ഒമാൻ പൊലീസിനോട് ആവശ്യപ്പെട്ടു.

ഡ്രൈവിം​ഗ് രംഗത്ത് പരിചയം കുറവുള്ളവർ ഇപ്പോൾ കൂടുതലാണെന്നാണ് രക്ഷിതാക്കളുടെ പ്രധാന പരാതി. ഈ മാസം നാലിന് അൽവുസ്തയിൽ സ്കൂൾ ബസ് മറിഞ്ഞ് മൂന്ന് അധ്യാപകർ മരിച്ചിരുന്നു. 2020നെ അപേക്ഷിച്ച് 2021ൽ റോഡപകടങ്ങളുടെ നിരക്ക് 33 ശതമാനം കുറഞ്ഞു.

Story Highlights: School bus accidents on the rise in Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here