Advertisement

‘ക്ഷമിക്കണം…തെറ്റുപറ്റി, ആവർത്തിക്കില്ല’; പരസ്യ വിവാദത്തിൽ അക്ഷയ് കുമാർ

April 21, 2022
Google News 1 minute Read

ബോളിവുഡ് ഫിലിം ഇൻഡസ്ട്രയിൽ തൻ്റേതായ ഇടം പടുത്തുയർത്തിയ നടനാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ ശാരീരികക്ഷമതയും, വ്യക്തി ജീവിതത്തിൽ പുലർത്തുന്ന അച്ചടക്കവും മാതൃകാപരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ താരം വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇത്തവണ ചർച്ചയ്ക്ക് കാരണം അദ്ദേഹത്തിൻ്റെ സിനിമയല്ല, നടന്റെ പരസ്യമാണ്. അടുത്തിടെ ഒരു പാൻ മസാലയുടെ പരസ്യത്തിൽ അക്ഷയ് കുമാർ കാണപ്പെട്ടു.

കുറച്ച് ദിവസം മുന്‍പാണ് അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പം അക്ഷയ് വേഷമിട്ട വിമല്‍ പാന്‍ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്. അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാന്‍ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് കുമാര്‍ പാന്‍ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യം. ഇതാണ് വിവാദമായതും. ഇപ്പോൾ പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ ക്ഷമ ചോദിച്ച് അക്ഷയ് കുമാര്‍ രംഗത്തുവന്നു.

പുകയില ഉപയോഗത്തിനെതിരേ സംസാരിച്ചിട്ടുള്ള അക്ഷയ് പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചത് ഇരട്ടത്താപ്പാണെന്നും പണത്തിന് വേണ്ടി തരംതാഴ്ന്നുവെന്നും വിമര്‍ശനങ്ങളുയര്‍ന്നു. തുടര്‍ന്നാണ് അക്ഷയ് മാപ്പപേക്ഷയുമായി രംഗത്ത് വന്നിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചു. ഇനി പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയില്ല. പരസ്യത്തില്‍ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

“പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമല്‍ എലൈച്ചിയുമായുള്ള പരസ്യങ്ങള്‍ മൂലം നിങ്ങള്‍ക്കുണ്ടായ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. വിനയപൂര്‍വ്വം ഞാന്‍ അതില്‍ നിന്ന് പിന്‍വാങ്ങുന്നു. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നത് വരെ അവര്‍ ആ പരസ്യം സംപ്രേഷണം ചെയ്‌തേക്കാം. എന്നാല്‍ ഭാവിയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഉറപ്പ് നല്‍കുന്നു. പകരമായി എന്നന്നേക്കും നിങ്ങളുടെ സ്‌നേഹവും ആശംസയും പ്രതീക്ഷിക്കുന്നു” – അക്ഷയ് കുമാര്‍ പറഞ്ഞു.

Story Highlights: Sorry Promise To Be Mindful Akshay Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here