Advertisement

സ്പീക്കര്‍ എം ബി രാജേഷിന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ട്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

April 21, 2022
Google News 3 minutes Read

സ്പീക്കര്‍ എം ബി രാജേഷിന്റെ പേരും ചിത്രവും ഉപയോഗിച്ച് വാട്ട്‌സ്ആപ്പിലൂടെ തട്ടിപ്പ്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് സാമ്പത്തികമായി ഉള്‍പ്പെടെ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ടിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയെന്ന് സ്പീക്കര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശമയച്ചുള്ള തട്ടിപ്പിനെതിരെ ജാഗ്രത വേണം. 7240676974 എന്ന നമ്പരോ വാട്ട്‌സ്ആപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (speaker mb rajesh warns against fake whatsapp account)

എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അടിയന്തിര ശ്രദ്ധക്ക്

എന്റെ പേരും ഡിപിയായി എന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മേല്‍പറഞ്ഞ നമ്പറില്‍ നിന്നും This is my new number. Please save it സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ് രീതി. മുന്‍മന്ത്രി ശ്രീ. കെ.പി മോഹനന്‍ എന്റെ പേരില്‍ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. മറ്റു പലര്‍ക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേല്‍പ്പറഞ്ഞ നമ്പറോ വാട്‌സാപ്പ് അക്കൗണ്ടോ എനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

Story Highlights: speaker mb rajesh warns against fake whatsapp account

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here