Advertisement

മാരക ലഹരി ഉൽപ്പന്നമായ നൈട്രോ സെപാം ഗുളികകളും കഞ്ചാവുമായി യുവാവ് പിടിയിൽ

April 21, 2022
Google News 2 minutes Read
tablet

തിരുവനന്തപുരത്ത് മാരക ലഹരി ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. വിളപ്പിൽശാല നിരപ്പയിൽ വീട്ടിൽ അഭിനന്ദിനെയാണ് (30) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തിൽ തിരുവനന്തപുരം ചാക്കയ്ക്ക് സമീപത്തുനിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. മാരക ലഹരി വസ്തുക്കളായ നൈട്രോ സെപാം ഗുളികകളും കഞ്ചാവും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.

മാനസിക രോഗികളിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരുതരം ഹിപ്നോട്ടിക്ക് ഡ്രഗ്ഗാണ് നൈട്രോ സെപാം. തലച്ചോറിലെ ഞരമ്പുകളെ മന്ദീഭവിപ്പിക്കുന്നതാണ് നൈട്രോ സെപാമിന്റെ പ്രവർത്തന രീതി. നൈട്രോസെപാമിന്റെ അമിതമായ ഉപയോഗം തലച്ചോറിലും ശ്വാസകോശത്തിലും ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. അമിതമായ ഉറക്കം, തലവേദന, മറവി എന്നീ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ലഹരിമരുന്നാണിത്. ഇത്തരം ലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ വാഹന അപകടങ്ങൾക്കുള്ള സാധ്യത ഏറെ കൂടുതലാണെന്ന് പൊലീസ് പറഞ്ഞു.

Read Also : പണിമുടക്കിന് എതിരല്ല, മാള്‍ അടയ്ക്കുമെന്ന് ലുലു മാനേജ്‌മെന്റ്; പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ഭവനഭേദനം, മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെ പത്തോളം കേസിലെ പ്രതിയാണിയാൾ. ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights: Young man arrested with nitrosepam pills and cannabis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here