മികച്ച എഡ്യുടെക് കമ്പനിയ്ക്കുള്ള ട്വന്റിഫോർ ബ്രാൻഡ് പുരസ്‌കാരം നേടി 90+ My Tuition App

വളരെ ചെറിയ കാലയളവിൽ തന്നെ കേരളത്തിൽ ജനപ്രീതി ആർജിച്ച എഡ്യു-ടെക് ആപ്പാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 90+ My Tuition App. ഈ ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രയോജനകരമായ രീതിയില്‍ ക്ലാസുകള്‍ നൽകാൻ കഴിഞ്ഞ 90+ My Tuition App, മികച്ച എഡ്യു ടെക് കമ്പനിയ്ക്കുള്ള ട്വന്റിഫോർ ബ്രാൻഡ് പുരസ്‌കാരം കരസ്ഥമാക്കി. 90+ My Tuition App ഫൗണ്ടർ ഡയറക്ടർ വിൻജിഷ് വിജയ്, ഡയറക്ടർ ആന്റ് സിഇഒ സ്മിജയ് ഗോകുൽദാസ് എന്നിവർ ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. വിവിധ മേഖലകളിൽ മികവിന്റെ കയ്യൊപ്പ് ചാർത്തിയവർക്ക് ആദരമൊരുക്കിയാണ് ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ സംഘടിപ്പിച്ചത്.
Read Also : കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പഠിക്കാൻ 90+ My Tuition App
കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്‌ഡേഷനുകളാണ് 90+ My Tuition App കൊണ്ടുവരാറുള്ളത്. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസുകള്‍ ആപ്പില്‍ ലഭ്യമാണ്. ഒട്ടേറെ ഡിജിറ്റല്‍ ട്യൂഷന്‍ ആപ്പുകള്‍ സജീവമായ കേരളത്തില്‍ മുന്‍പന്തിയിലാണ് ഇന്ന് 90+ My Tuition Appന്റെ സ്ഥാനം. കാരണം, പൂര്‍ണ്ണമായും ഒരു ട്യൂഷന്‍ അസിസ്റ്റന്റ് ആയാണ് 90+ My Tuition App വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ എത്തിയത്. അതുകൊണ്ടു തന്നെ 90+ My Tuition App തികച്ചും വിദ്യാര്‍ത്ഥികളുടെ പഠന സഹായിയായി മാറിക്കഴിഞ്ഞു.
അതിനിടെ GCC രാജ്യങ്ങളിലെ ഇന്ത്യൻ സ്‌കൂളുകളിൽ സിബിഎസ്ഇ പാഠ്യപദ്ധതി ആരംഭിക്കാനും 90+ My Tuition App തീരുമിച്ചിരുന്നു. ആദ്യഘട്ടത്തിൽ ജിസിസിയിലെ യുഎഇ, ഖത്തർ, സൗദി ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ് ഉൾപ്പെടെ ആറോളം GCC രാജ്യങ്ങളിലാണ് 90+ My Tuition App പ്രോഡക്ട് ലഭ്യമാകുക.
Story Highlights: 90+ My Tuition App Wins Twenty Four Brand Award for Best Edutech Company
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here