Advertisement

തൃക്കാക്കരയില്‍ മത്സരിക്കാന്‍ ബിജെപി; ഭിന്നതകള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചക്കായി ഇന്ന് എന്‍ഡിഎ യോഗം

April 22, 2022
Google News 3 minutes Read
NDA meeting candidate thrikkakara

തൃക്കാക്കര സീറ്റിനെ ചൊല്ലിയുള്ള എന്‍ഡിഎയിലെ ഭിന്നത മറ നീക്കി പുറത്തേക്ക് വന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. തൃക്കാക്കരയില്‍ മത്സരിക്കാനാണ് ബിജെപി തീരുമാനം. തൃക്കാക്കര സീറ്റിന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. അതിനിടെയാണ് സ്വന്തം നിലയ്ക്ക് മത്സരിക്കാനുള്ള ബിജെപി തീരുമാനം. ഈ സാഹചര്യത്തിലാണ് ഇന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ന് നിര്‍ണായക യോഗം ചേരുന്നത്. ഇന്ന് തന്നെ വൈകിട്ട് എന്‍ഡിഎ ജില്ലാതല യോഗം എറണാകുളത്തും തുടര്‍ന്ന് മണ്ഡലം യോഗം തൃക്കാക്കരയിലും ചേരും ( NDA meeting candidate thrikkakara ).

യുഡിഎഫിനും എല്‍ഡിഎഫിനും എതിരെ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന നിലപാടാണ് ബിജെപിക്ക്. തൃക്കാക്കരയില്‍ ത്രികോണ മത്സരമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ്. സില്‍വര്‍ ലൈന്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിലയിരുത്തുന്ന രാഷ്ട്രീയ പോരാകും തൃക്കാക്കരയിലേതെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതിനാല്‍ തൃക്കാക്കര ഘടക കക്ഷികള്‍ക്ക് വിട്ടുനല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കും. എ.എന്‍.രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ പേരുകള്‍ പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമമായിട്ടില്ല.

Read Also : http://ബോറിസ് ജോണ്‍സണ്‍ – നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്

വെള്ളിയാഴ്ച്ച എന്‍ഡിഎ ജില്ലാ യോഗം കൊച്ചിയിലും മണ്ഡലം യോഗം തൃക്കാക്കരയിലും ചേരും. എന്‍ഡിഎ യോഗത്തില്‍ തൃക്കാക്കരയില്‍ ബിജെപി തന്നെ മത്സരിക്കേണ്ടതിലെ രാഷ്ട്രീയ മാനം ഘടകകക്ഷികളെ ബോധ്യപ്പെടുത്തും. അതേസമയം തൃക്കാക്കര സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാട് എന്‍ഡിഎ ഘടകകക്ഷിയായ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. 2014 മുതല്‍ എന്‍ഡിഎ മുന്നണിയില്‍ ഘടകക്ഷിയായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് തൃക്കാക്കര സീറ്റിന് എല്ലാ അര്‍ഹതയുമുണ്ടെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

Story Highlights: BJP to contest in Thrikkakara; NDA meeting today to discuss candidate amid differences

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here