Advertisement

എനിക്ക് രാജ്യമോ മോക്ഷമോ വേണ്ട, രാജി സോണിയയുടെ പക്കലുണ്ടെന്ന് ഗെലോട്ട്; രാജസ്ഥാനില്‍ നേതൃമാറ്റം?

April 23, 2022
Google News 1 minute Read

രാജസ്ഥാനിൽ മുഖ്യമന്ത്രിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വെറും അഭ്യൂഹങ്ങളാണെന്ന് അശോക് ഗെലോട്ട്. കിംവദന്തികൾ ശ്രദ്ധിക്കേണ്ടതില്ല. മുഖ്യമന്ത്രിയെ മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ ആര്‍ക്കും ഒരു സൂചനയും ലഭിക്കില്ലെന്നും ഗെലോട്ട് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാന്‍ കോണ്‍ഗ്രസ് പുനസ്സംഘടിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗെലോട്ടിൻ്റെ പ്രതികരണം.

‘ഞാൻ രാജ്യമോ സ്വർഗ്ഗമോ മോക്ഷമോ ആഗ്രഹിക്കുന്നില്ല. ദുരിതമനുഭവിക്കുന്നവരുടെ ദുഃഖങ്ങൾ അകറ്റാൻ സഹായകമാകണമെന്നാണ് എൻ്റെ ആഗ്രഹം’ ഈ വാചകത്തോടെയാണ് ഗെലോട്ട് തൻ്റെ പ്രസംഗം ആരംഭിച്ചത്. 1998ൽ ആദ്യമായി മുഖ്യമന്ത്രിയായത് മുതൽ തൻ്റെ രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷയുടെ പക്കലുണ്ട്. മുഖ്യമന്ത്രിയെ മാറ്റാൻ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ തെറ്റായ പ്രചരണങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും ഭരണത്തെ ബാധിക്കുമെന്നും ഗെലോട്ട് പറഞ്ഞു.

രാജസ്ഥാൻ റവന്യൂ സർവീസ് കൗൺസിലിന്റെ സംസ്ഥാനതല കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യാഴാഴ്ച സച്ചിന്‍ പൈലറ്റ് പാര്‍ട്ടി അധ്യക്ഷയെ കണ്ടതിന് പിന്നാലെയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശക്തമായത്. ഒരാഴ്ചയ്ക്കിടെ സച്ചിന്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. നേതൃമാറ്റം സച്ചിൻ്റെ ഏറെക്കാലമായ ആവശ്യമാണ്.

Story Highlights:  Ashok Gehlot on Rajasthan congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here