പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി പിതാവിന്റെ ക്രൂരത; അറസ്റ്റിലായത് ഗർഭഛിദ്രം നടത്താൻ ആശുപത്രിയിലെത്തിയപ്പോൾ

പതിനാറുവയസുള്ള സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പൊലീസ് പിടികൂടി. കാസർകോടാണ് സംഭവം. തുടർച്ചയായ പീഡനത്തിനൊടുവിൽ രണ്ട് മാസം ഗർഭിണിയായ പെൺകുട്ടിയെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്.
ആശുപത്രി അധികൃതരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ പിതാവ് മകളെയും കൊണ്ട് ആരുമറിയാതെ ഇവിടെ നിന്ന് മുങ്ങി. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് പിതാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ മംഗലാപുരത്ത് നിൽക്കുകയാണെന്ന് മനസിലാക്കി. പൊലീസെത്തുമ്പോൾ പതിനാറുകാരിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗർഭഛിദ്രം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു പിതാവ്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Story Highlights: Father rapes 16-year-old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here