Advertisement

ഒരുമിച്ച് കൈകോർക്കാം ഒരു ജീവനായി; കുഞ്ഞുഗൗരിയ്ക്ക് ഇനി വേണ്ടത് 5 കോടി…

April 23, 2022
Google News 1 minute Read

മുന്നിലുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ… രക്ഷിക്കാനുള്ളത് ഒരു കുഞ്ഞുജീവൻ… മലയാളികൾ കൈവിടില്ലെന്ന പ്രതീക്ഷയിൽ തന്നെയാണ് ഈ കുടുംബം. ഈ തോരാത്ത കണ്ണീരിനെ തങ്ങളോട് ചേർത്തുനിർത്തി കേരളക്കരയിൽ തുടക്കമിട്ട കാമ്പയിനിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഗൗരിലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനുള്ള തുക ഇതുവരെ സമാഹരിക്കാനായില്ല. അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഗൗരി ലക്ഷ്മി എന്ന ഒന്നരവയസുകാരി സുമനസുകളുടെ സഹായം തേടുകയാണ്. 16 കോടി രൂപയാണ് ഗൗരിയുടെ ചികിത്സയ്ക്ക് വിദേശത്ത് നിന്നെത്തിക്കുന്ന മരുന്നിനായി വേണ്ടത്. ഇതുവരെ കുഞ്ഞിന്റെ ചികിത്സയ്ക്കായി സമാഹരിച്ചത് 11 കോടി രൂപയാണ്. ഇനി വേണ്ടത് 5 കോടി.

ഇരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ബെംഗളൂരുവില്‍ നടത്തിയ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞുഗൗരിയുടെ രോഗം തിരിച്ചറിഞ്ഞത്. രണ്ട് വയസാകുന്നതിന് മുന്‍പ് ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തിച്ച് ചികിത്സ നല്‍കണം. മെയ് മാസത്തിന് മുന്‍പ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും നാട്ടുകാരും ജനപ്രതിനിധികളും. തങ്ങളാൽ കഴിയുന്ന ചെറിയ തുക പോലും ഈ കുഞ്ഞുജീവൻ രക്ഷിക്കാം. പക്ഷെ മുന്നിലുള്ളത് ഇനി വളരെ കുറച്ച് ദിവസങ്ങളാണെന്ന് മാത്രം.

Read Also : കനിവ് കാത്ത് ഗൗരി ലക്ഷ്മിയുടെ കുടുംബം; ഇതുവരെ സമാഹരിച്ചത് 5 കോടി രൂപ

പാലക്കാട് കൊളപ്പുള്ളിയിലെ ലിജു-നിത ദമ്പതികളുടെ മകളാണ് ഗൗരി ലക്ഷ്മി. മെയ് 2നാണ് ഗൗരി ലക്ഷ്മിക്ക് രണ്ട് വയസ് തികയുന്നത്. അതിന് ഒരാഴ്ച മുൻപെങ്കിലും മരുന്ന് ഓർഡർ ചെയ്ത് കുഞ്ഞിന് നൽകണം. എന്നാൽ മാത്രമേ മരുന്ന് ഫലിക്കുകയുള്ളു. അംഗവൈകല്യമുള്ള ലിജുവിന്റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. തങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും.

മോര്‍ണിംഗ് ഷോയില്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ തുടക്കമിട്ട ഗൗരിക്കൊരു കൈനീട്ടം എന്ന കാമ്പയിനിലൂടെ തുടക്കമിട്ട ദാന സമാഹരണത്തിന് മികച്ച പ്രതികരണമാണ് ഉണ്ടായത്. നിരവധി പേർ ഗൗരിയ്ക്കായി ഒരുമിക്കുകയാണ് സഹായങ്ങൾ നൽകുകയും ചെയ്തു. എന്നാൽ ഇതുവരെ 11 കോടിയാണ് സമാഹരിക്കാനായത്. ഇനിയും 5 കോടിയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് ഗൗരിലക്ഷ്മി. താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്കോ ഫോൺപേ വഴിയോ സഹായങ്ങൾ നൽകാം.

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONEþ – 9847200415

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here