Advertisement

ഇന്ത്യൻ ടീമിലേക്ക് തിരികെവരുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല, ഇപ്പോൾ പ്രാധാന്യം ഐപിഎലിന്: ഹാർദിക് പാണ്ഡ്യ

April 23, 2022
Google News 1 minute Read

ഇന്ത്യൻ ടീമിലേക്ക് തിരികവരുന്നതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാഡ്യ. ഇപ്പോൾ പ്രാധാന്യം ഐപിഎലിനാണ് എന്നും പാണ്ഡ്യ പറഞ്ഞു. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വിജയിച്ചതിനു ശേഷം പുയ്രസ്കാര ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഹാർദ്ദിക്. ഐപിഎലിൽ തകർപ്പൻ ഫോമിലാണ് ഹാർദ്ദിക്. സീസണിൽ ഏറ്റവുമധികം റൺ നേടിയവരുടെ പട്ടികയിൽ രണ്ടാമതാണ് താരം. 73.75 ശരാശരിയിൽ 295 റൺസാണ് ഹാർദ്ദിക് ഈ സീസണിൽ ഇതുവരെ നേടിയിട്ടുള്ളത്.

ഐപിഎലിനു മുൻപ് നീണ്ട കാലം പരുക്ക് പറ്റി പുറത്തായിരുന്ന താരം പിന്നീട് ടീമിൽ തിരികെ എത്തിയെങ്കിലും പഴയ ഫോമിലായിരുന്നില്ല. പരുക്കിനെത്തുടർന്ന് ഹാർദ്ദിക് പന്തെറിഞ്ഞതുമില്ല. എന്നാൽ, ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി ഹാർദ്ദിക് പല മത്സരങ്ങളിലും പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാർദ്ദിക് ടീമിനെ നയിക്കുന്ന രീതിയിൽ പ്രശംസയ്ക്ക് കാരണമാകുന്നുണ്ട്. ഇതോടെ താരം ദേശീയ ടീമിലേക്ക് തിരികെയെത്തുമെന്നാണ് കണക്കുകൂട്ടൽ.

കൊൽക്കത്തയ്ക്കെതിരെ 8 റൺസിനാണ് ഗുജറാത്ത് ജയം കുറിച്ചത്. 157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 98 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടാനേ സാധിച്ചുള്ളൂ. 48 റൺസെടുത്ത ആന്ദ്രേ റസൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. 49 പന്തിൽ 67 റൺസെടുത്ത ഹാർദ്ദിക് ആയിരുന്നു ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ.

ഇതുവരെ 7 മത്സരങ്ങൾ കളിച്ച ഗുജറാത്ത് ആറിലും വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്.

Story Highlights: hardik pandya india team comeback

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here