Advertisement

ഐലീഗ്: അപരാജിതരായി 18 മത്സരങ്ങൾ; റെക്കോർഡുമായി ഗോകുലം കേരള

April 23, 2022
Google News 1 minute Read

ഐലീഗിൽ റെക്കോർഡിട്ട് ഗോകുലം കേരള. ലീഗിൽ ഏറ്റവുമധികം മത്സരങ്ങളിൽ പരാജയമറിയാത്ത ടീമെന്ന റെക്കോർഡാണ് ഗോകുലം ഇന്ന് സ്വന്തമാക്കിയത്. ഇന്ന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിക്കെതിരെ വിജയിച്ച ഗോകുലം തുടർച്ചയായ 18 മത്സരങ്ങളാണ് അപരാജിതരായി പൂർത്തിയാക്കിയത്. 17 മത്സരങ്ങളിൽ അപരാജിതരെന്ന ചർച്ചിൽ ബ്രദേഴ്സിൻ്റെ റെക്കോർഡാണ് ഗോകുലം ഇന്ന് തകർത്തത്. 12 വർഷം മുൻപാണ് ചർച്ചിൽ ഈ നേട്ടം കുറിച്ചത്.

ഇന്ന് നടന്ന രണ്ടാം ഘട്ട മത്സരത്തിൽ പഞ്ചാബിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗോകുലം വീഴ്ത്തിയത്. ജോർഡൈൻ ഫ്ലെച്ചെറും ശ്രീക്കുട്ടനുമാണ് ഗോൾ സ്കോറർമാർ. 16ആം മിനിട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ജോർഡൈൻ ഫ്ലെച്ചെർ ഗോകുലത്തിൻ്റെ ആദ്യ ഗോൾ നേടി. 83ആം മിനിട്ടിൽ, പകരക്കാരനായി എത്തിയ വിഎസ് ശ്രീക്കുട്ടൻ ഗോകുലത്തിൻ്റെ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.

ജയത്തോടെ ഗോകുലം 13 മത്സരങ്ങളിൽ നിന്ന് 33 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ ഒന്നമതാണ്. 26 പോയിൻ്റുള്ള മൊഹമ്മദൻസാണ് രണ്ടാമത്.

Story Highlights: i league gokulam kerala won punjab fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here