Advertisement

മിശ്ര വിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കില്ല : പാലക്കാട് ബിഷപ്പ് 24നോട്

April 23, 2022
Google News 2 minutes Read
palakkad bishop about inter caste marriage

സിൽവർലൈൻ മദ്യനയ വിഷയങ്ങളിൽ സർക്കാരിനെതിരെ പാലക്കാട് രൂപത. സിൽവർലൈനിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പാലക്കാട് രൂപതയുടെ നിയുക്ത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ട്വന്റിഫോറിനോട് പറഞ്ഞു. സാമ്പത്തിക നേട്ടത്തിനായി മദ്യ ഉപഭോഗം കൂട്ടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മിശ്ര വിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കില്ലെന്നും ലൗ ജിഹാദ് വിവാദത്തോട് അദ്ദേഹം പ്രതികരിച്ചു. ( palakkad bishop about inter caste marriage )

സമഗ്രമായ പഠനം നടത്തിയ ശേഷം ആവശ്യമാണെന്ന് കണ്ടാൽ മാത്രം നടപ്പാക്കേണ്ട പദ്ധതിയാണ് സിൽവർലൈനെന്ന് പാലക്കാട് ബിഷപ്പ് പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും സഭാ മേലധ്യക്ഷന്മാരോ വ്യക്തികളോ ലൗ ജിഹാദിനെ കുറിച്ച് തറപ്പിച്ച് പറയുന്നുണ്ടെങ്കിൽ അവർക്ക് അതിനെ കുറിച്ച് അവർക്ക് അങ്ങനെ പറയാനുള്ള അടിസ്ഥാനമുണ്ടാകാം. ഒരു അടിസ്ഥാനമില്ലാതെ ആരും അത്തരമൊരു ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ലെന്നും പാലക്കാട് ബിഷപ്പ് പറഞ്ഞു.

പാലക്കാട്ടെ കൊലപാതകങ്ങൾ വേദനയുളവാക്കുന്നതാണെന്നും ബിഷപ്പ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: palakkad bishop about inter caste marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here