Advertisement

പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക് വയ്ക്കുന്നു

April 23, 2022
Google News 2 minutes Read
prem nazir house for sale

നിത്യഹരിത നായകൻ പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക്. 1956 ൽ ചിറയിൻകീഴ് കൂന്തള്ളൂരിൽ നിർമിച്ച ‘ലൈല കോട്ടേജ്’ ആണ് വിൽക്കുന്നത്. ( prem nazir house for sale )

നസീർ മകൾ ലൈലയുടെ പേരിൽ നിർമിച്ച ഈ സ്വപ്‌നഗ്രഹം അമേരിക്കയിലുള്ള അവകാശികളാണ് വിൽപനയ്ക്ക് വയ്ക്കുന്നത്. പ്രേംനസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള ഈ വീട്. ചിറയിൻകീഴിലെ ആദ്യ ഇരുനില വീട് കൂടിയാണ് ഇത്.

Read Also : കുട്ടിക്കളിയല്ല ഈ ഒപ്പിടൽ; അമേരിക്കൻ പ്രസിഡന്റുമാരുടെ ഒപ്പുകളിട്ട് അഞ്ചുവയസുകാരൻ…

എട്ട് കിടപ്പുമുറികളുള്ള ഈ വീടിന് കോടികൾ വിലവരും. ഈ വീട്ടിലാണ് പ്രേം നസീർ ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവർക്കൊപ്പം താമസിച്ചിരുന്നത്. എന്നാൽ ഏറെക്കാലമായി വീട് പൂട്ടിയിട്ട നിലയിലാണ്. കാലപ്പഴക്കം കാരണം വീട് കാട് പിടിച്ച നിലയിലാണ്.

Story Highlights: prem nazir house for sale

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here