Advertisement

ഏത് സമയവും മരണം സംഭവിക്കാവുന്ന മരണക്കിണർ; ഭയമില്ലാത്ത കുറച്ചധികം മനുഷ്യരുടെ കഥ…

April 23, 2022
Google News 0 minutes Read

ജീവിക്കാൻ കഷ്ടപ്പെടുന്ന, യാതനകൾ സഹിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അതിനായി എന്ത് സാഹസികതയും ചെയ്യുന്നവരും ഈ കൂട്ടത്തിൽ നമ്മൾ കണ്ടിട്ടുണ്ട്. കാണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മരണ കിണർ അഭ്യാസത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. ഉത്സവ വേളകളില്ലെല്ലാം ഏറെ ആകർഷകമായി നടത്തുന്ന ഒന്നാണ് മരണക്കിണർ. പൂരനഗരിയിൽ അരങ്ങേറുന്ന മരണകിണറിന്റെ പിന്നണി കാഴ്ചകളിലേക്ക് പോകാം…

മരണക്കിണറിലെ വണ്ടി ഓട്ടക്കാർ ഒരുങ്ങുകയാണ്. കാണികളെ രസിപ്പിക്കാനും ത്രില്ലടിപ്പിക്കാനും അവരിൽ അല്പം ഭയം നിറയ്ക്കാനും. ഹരിയാനയിൽ നിന്നുള്ള സുനിൽ ശർമയും യുപിയിൽ നിന്നുള്ള മുഹമ്മദും ഗുജറാത്തിൽ നിന്നുള്ള ഹീനയുമെല്ലാം ഈ കൂട്ടത്തിലുണ്ട്. ചുറ്റും ശ്വാസ മടക്കിപിടിച്ചിരുന്നു ഈ കാഴ്ച്ച കാണുന്ന കാണികളും. കാഴ്ചക്കാർക്ക് ഭയമെങ്കിൽ ഓടിക്കുന്നവരുടെ അവസ്ഥയെന്ത്. അറിയാം…

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

മരണത്തിനെ ഭയമില്ലേ എന്ന ചോദ്യത്തിന് ഈ മരണക്കിണർ വണ്ടി ഓട്ടക്കാർക്ക് പറയാനുള്ള മറുപടി ഇതാണ്. ഇത് വർഷങ്ങൾ നീണ്ട കഠിന പരിശ്രമത്തിന്റെ ഫലമാണ്. അതുകൊണ്ട് തന്നെ പേടിതോന്നാറില്ല.
അത്യന്തം അപകട സാധ്യതയുള്ള ഇനമാണ് മരണക്കിണറിലെ ഈ അഭ്യാസ പ്രകടനം. കഠിന പരിശീലനം കൊണ്ട് ഈ അപകട സാധ്യതയെ മറികടക്കാനാകുമെന്ന് ഇരുപത് വർഷത്തിലേറെയായി ഈ സാഹസിക പ്രകടനം നടത്തുന്ന സുനിൽ ശർമയും ഹീനയുമെല്ലാം പറയുന്നു.

മറ്റു ബൈക്കുകൾക്ക് പുറമെ ബുള്ളറ്റും കാറുമെല്ലാം മരണക്കിണറിൽ ഒന്നിച്ച് ചീറി പായുകയാണ്. എനിക്കിത് വരെ പേടി തോന്നിയിട്ടില്ല. കാണികൾക്കും ഇത് വളെര ഇഷ്ടമാണ്. അവരും ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാറുണ്ട്. ഹീന പറയുന്നു. പാലക്കാട് ആസ്ഥാനമായ ഡിജെ അമ്യൂസ്മെന്റ്സ് ആണ് പൂരനഗരിയിൽ ഇത്തരം സാഹസിക വിനോദം നടത്തുന്നത്.

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here