Advertisement

വിട പറഞ്ഞത് മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ

April 23, 2022
Google News 3 minutes Read
john paul life story

കാതോടു കാതോരം തുടങ്ങി കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി ഒടുവിൽ പ്രണയമീനുകളുടെ കടൽ തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ് എന്നിങ്ങനെ പോകുന്നു ജോൺ പോളിൻറെ വിശേഷണങ്ങൾ. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ജോൺ പോൾ വിടവാങ്ങുമ്പോൾ മലയാള സിനിമയ്ക്കും സാഹിത്യ ലോകത്തിനും നഷ്ടമാകുന്നത് ഒരു ബഹുമുഖ പ്രതിഭയെയാണ് ( john paul life story ).

എറണാകുളം സ്വദേശിയായിരുന്നു. അധ്യാപകനായിരുന്ന ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിൻറെയും മുളയരിക്കൽ റബേക്കയുടേയും മകനായി 1950-ൽ ഒക്ടോബർ 29-ന് ജോൺപോൾ പുതുശ്ശേരിയിലായിരുന്നു ജനനം. എറണാകുളം സെൻറ് ആൽബർട്സ് സ്കൂൾ, സെൻറ് അഗസ്റ്റിൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവൺമെൻറ് സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസം എറണാകുളം മഹാരാജാസിൽ. പ്രീഡിഗ്രിയും ബിരുദവും തുടർന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഇവിടെ പൂർത്തിയാക്കി.

എറണാകുളം മഹാരാജകീയ കലാലയത്തിൽ നിന്നും ധനശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം നേടിയശേഷം ഫിലിം സൈസൈറ്റി പ്രവർത്തനവും മറ്റുമായി സാംസ്‌കാരിക രംഗത്ത് സജീവമായ വ്യക്തിയാണ് ജോൺ പോൾ. ഷെവലിയർ പി.വി. പൗലോസിന്റേയും റെബേക്കയുടേയും മകനായി 1950 ഒക്ടോബർ 29ന് ജനിച്ച ജോൺ പോൾ ഒരു പതിറ്റാണ്ടോളം ബാങ്കുദ്യോഗസ്ഥനായി പ്രവർത്തിയ്ക്കുകയും ചെയ്തു. വിദ്യാർത്ഥിക്കാലം മുതൽ മാധ്യമ പ്രവർത്തനവും എഴുത്തും കൂടെ കൊണ്ടുനടന്ന ജോൺ പോൾ മുപ്പതിൽ പരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ദേശീയ അന്തർദേശീയ ശ്രദ്ധയും അംഗീകാരങ്ങളും നേടിയിട്ടുള്ള നിരവധി ചിത്രങ്ങളുടെ സൃഷ്ടാവ് കൂടിയാണ് ജോൺ പോൾ.

പഠനകാലത്ത് ഗ്രന്ഥശാല, സ്കൗട്ട്, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ഹ്രസ്വചിത്രങ്ങൾക്കും ഡോക്കുമെൻററികൾക്കും പരസ്യങ്ങൾക്കും വേണ്ടി രചന നിർവഹിച്ചു. പതിനൊന്ന് വർഷം കാനറാ ബാങ്കിൽ ജോലി ചെയ്തു. ഐ.വി.ശശി സംവിധാനം ചെയ്ത ‘ഞാൻ, ഞാൻ മാത്രം’ എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമയിലേക്കുളള വരവ്. ഭരതൻ സംവിധാനം ചെയ്ത ‘ചാമരം’ എന്ന ചിത്രത്തിലൂടെ സിനിമാ തിരക്കഥാകൃത്തായി. സിനിമയിൽ സജീവമായതോടെ മുപ്പത്തിമൂന്നാം വയസ്സിൽ കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവൻസമയ എഴുത്തുകാരനായി. ഭരതൻ, ഐ.വി.ശശി, കെ.എസ്.സേതുമാധവൻ, മോഹൻ, പി.ജി.വിശ്വംഭരൻ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, കെ.മധു, വിജി തമ്പി തുടങ്ങി നിരവധി പ്രമുഖ സംവിധായകർക്കു വേണ്ടി തിരക്കഥയും സംഭാഷണവുമെഴുതി.

Read Also : അസാധ്യമെന്ന് തോന്നി; ഫ്ലവേഴ്സ് ഒരു കോടിയിൽ ആ​ഗ്രഹം പങ്കുവച്ചു, സിംസന്റെ സ്വപ്നം നിറവേറ്റാൻ ഒടുവിൽ ജയസൂര്യയെത്തി

എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’, ഐ.വി.ശശി സംവിധാനം ചെയ്ത ‘ഭൂമിക’ എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. ഒരു ചെറുപുഞ്ചിരി’ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടി. ‘ഗ്യാങ്സ്റ്റർ’, ‘സൈറാബാനു’ തുടങ്ങിയ ചിത്രങ്ങളിൽ നടനായി. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവും സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗവുമായിരുന്നു. സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ‘മാക്ട’യുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്.

സ്വസ്തി, എൻറെ ഭരതൻ തിരക്കഥകൾ, ഒരു കടം കഥ പോലെ ഭരതൻ, കാലത്തിനു മുൻപേ നടന്നവർ, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, പരിചായകം: കാഴ്ചയും കഥയും, എം.ടി. ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ എം.ടി. ഒരു അനുയാത്രയ്ക്ക് മികച്ച സിനിമാഗ്രന്ഥത്തിനുളള സംസ്ഥാന സർക്കാരിൻറെ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, ഇത്തിരപ്പൂവേ ചുവന്നപൂവേ, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഏഴരക്കൂട്ടം, ഒരു കടങ്കഥ പോലെ, സവിധം, ആരോരുമറിയാതെ, സൂര്യഗായത്രി, ഒരുക്കം, ഭൂമിക, സാഗരം ശാന്തം, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, സൈമൺ പീറ്റർ നിനക്കുവേണ്ടി, അക്ഷരം, രേവതിക്കൊരു പാവക്കുട്ടി, തേനും വയമ്പും, പ്രണയമീനുകളുടെ കടൽ, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.

മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ വി ശശി, മോഹൻ, ജോഷി, കെ എസ് സേതുമാധവൻ, പി എൻ മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ മധു, പി ജി വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. ആയിഷ എലിസബത്താണ് ഭാര്യ. ജിഷയാണ് മകൾ.

Story Highlights:  The legendary Malayalam narrator said goodbye john paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here