യുഎഇയിൽ യുപിഐ ആപ്പുകൾ വഴി ഇനി ഇന്ത്യക്കാർക്ക് പണമിടപാടുകൾ നടത്താം

ഇന്ത്യക്കാർക്ക് യുപിഐ ആപ്പുകൾ വഴി ഇനി മുതൽ യുഎഇയിൽ പണമിടപാടുകൾ നടത്താം. ഇന്ത്യയിൽ യുപിഐ അധിഷ്ഠിതമായ ബാങ്ക് അക്കൗണ്ടുളളവർക്കും ഭീം ആപ്പ് ഉളളവർക്കുമാണ് പണമിടപാട് നടത്താൻ സാധിക്കുക. വിവിധ ആവശ്യങ്ങൾക്കായി യുഎഇ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഇത് പ്രയോജനകരമാകും.
യുഎഇയിലെ കടകളിലും റീട്ടെയിൽ സ്റ്റോറുകളിലും യുപിഐ ഉപയോഗിച്ച് പണമടക്കാം. എന്നാൽ യുഎഇയിൽ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെർമിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്‌മെൻറുകൾ സ്വീകരിക്കുകയെന്നാണ് വിവരം.
Read Also : സൗദിയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് 4 ദിവസം ഈദുൽ ഫിത്വർ അവധി
ദേശീയ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്‍ യുഎഇയുടെ മഷ്‌റഖ് ബാങ്കിന്റെ നിയോപേയുമായി കരാറിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ സൗകര്യം.
അതേസമയം യുഎഇയെ കൂടാതെ ഇന്ത്യക്കാർക്ക് നേപ്പാളിലും ഭൂട്ടാനിലും യുപിഐ സംവിധാനത്തിന് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്.
Story Highlights: Indians can now make payments using UPI in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here