Advertisement

വിഡിയോ എടുക്കുന്നതിന് മുമ്പും യുവാവ് ഒരുപാട് മര്‍ദിച്ചെന്ന് യുവതികള്‍

April 24, 2022
Google News 3 minutes Read
sisters will testify before magistrate

മലപ്പുറത്ത് പെണ്‍കുട്ടികള്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ വിഡിയോ എടുക്കുന്നതിന് മുമ്പും യുവാവ് ഒരുപാട് മര്‍ദിച്ചെന്ന് യുവതികള്‍. ട്വന്റിഫോര്‍ ന്യൂസ് ഇവനിംഗിലാണ് യുവതികളുടെ വെളിപ്പെടുത്തല്‍. സംഭവം നടന്ന ദിവസം വൈകിട്ട് തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ തുടക്കം മുതല്‍ ഗൗരവകരമായ ഇടപെടല്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും യുവതികള്‍ ആരോപിച്ചു ( malappuram girls new statement .

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയേയും തങ്ങളേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വൈകുന്നേരം നാലു മണിയോടെ സ്‌റ്റേഷനിലെത്തിയ തങ്ങള്‍ രാത്രി ഏഴര വരെ പ്രതികള്‍ വരുന്നതിനായി കാത്തു നിന്നു. നോമ്പുതുറന്ന ശേഷമേ സ്റ്റേഷനിലെത്താന്‍ പറ്റുവെന്ന് പ്രതികള്‍ അറിയിച്ചുവെന്നും അതിനാല്‍ കാത്തിരിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചെന്നും യുവതികള്‍ ന്യൂസ് ഇവനിംഗില്‍ വ്യക്തമാക്കി. പൊലീസ് തയാറാക്കിയ എഫ്‌ഐആര്‍ ദുര്‍ബലമാണ്. തങ്ങള്‍ നല്‍കിയ മൊഴി പൂര്‍ണമായും രേഖപ്പെടുത്താന്‍ പോലും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും യുവതികള്‍ ആരോപിച്ചു.

Read Also : മരിയുപോളിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിക്കണമെന്ന് മേയർ

അതേസമയം, മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് തേഞ്ഞിപ്പാലം സി.ഐ പറഞ്ഞു. കേസെടുത്തത് പെണ്‍കുട്ടികള്‍ അന്ന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. യുവതികള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അന്ന് പറഞ്ഞിരുന്നില്ല. വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും വീണ്ടും അന്വേഷണം നടത്തുമെന്നും സി.ഐ വ്യക്തമാക്കി.

ദുര്‍ബല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരുടെ മൊഴിയെടുത്തത്. തിരൂരങ്ങാടിയിലെ പ്രമുഖനായ ലീഗ് നേതാവിന്റെ മകനാണ് സി.എച്ച്.ഇബ്രാഹിം ഷെബീര്‍. സംഭവത്തില്‍ പ്രതികരിക്കാതെ പരാതി നല്‍കുകയായിരുന്നു വേണ്ടതെന്ന് തേഞ്ഞിപ്പാലം പൊലീസ് ഉപദേശിച്ചെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പറഞ്ഞ് തീര്‍ക്കാമെന്ന തരത്തിലായിരുന്നു പൊലീസിന്റെ ഇടപെടലെന്നാണ് പരാതി.

മലപ്പുറം പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനാണ് സഹോദരികളെ യുവാവ് ക്രൂരമായി മര്‍ദിച്ചത്. ദേശീയ പാതയില്‍വെച്ച് ജനക്കൂട്ടത്തിനിടയില്‍ യുവാവ് അഞ്ച് തവണയാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Read Also : ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസ്: മുഖ്യപ്രതി ആശിഷ് മിശ്ര ജയിലിലെത്തി കീഴടങ്ങി

പെണ്‍കുട്ടികള്‍ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അമിത വേഗതയിലെത്തിയ കാര്‍ ഇടത് വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തതാണ് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ തൊട്ടടുത്ത് നിന്നയാളാണ് പകര്‍ത്തിയത്. മര്‍ദനമേറ്റതില്‍ ഒരു പെണ്‍കുട്ടി കഴുത്തിന് അസുഖം ബാധിച്ചയാളാണ്.

Story Highlights: woman said that the young man beat her up a lot before the video was taken

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here