പിറന്നാളാണെന്ന് പറഞ്ഞ് പതിനാറുകാരിയെ വിളിച്ചുവരുത്തി തീകൊളുത്തി യുവാവ്; ഇരുവര്‍ക്കും ഗുരുതര പരുക്ക്

പാലക്കാട്ട് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി ഇരുപത്തിയൊന്നുകാരന്‍. കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തിലാണ് സംഭവം നടന്നത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (young man set fire on 16 year old girl)
പിറന്നാളാണെന്ന് പറഞ്ഞാണ് ബാലസുബ്രഹ്മണ്യമെന്ന യുവാവ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പെണ്‍കുട്ടി മുറിയിലെത്തിയ ശേഷം ഉടന്‍ ഇയാള്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ അമ്മയും അനുജത്തിയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും നിലവിളിച്ച് മുറിയ്ക്ക് പുറത്തേക്ക് വരുന്നത് കണ്ട അമ്മയും അനിയത്തിയും നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. യുവാവിന്റെ കൃത്യത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
Story Highlights: young man set fire on 16 year old girl

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here