Advertisement

പഞ്ചായത്ത് ഓഫീസിൽ നിന്നും മോദിയുടെ ചിത്രം മാറ്റി; പ്രതിഷേധിച്ച് ബിജെപി

April 25, 2022
Google News 2 minutes Read
BJP Protests Removal Of PM's Portrait From Tamil Nadu Panchayat Office

തമിഴ്നാട്ടിലെ വെള്ളല്ലൂർ ടൗൺ പഞ്ചായത്ത് ഓഫീസിൽ നിന്നും, പ്രധാന മന്ത്രിയുടെ ഛായാചിത്രം നീക്കം ചെയ്ത സംഭവത്തിൽ ജില്ലാ കളക്‌ട്രേറ്റിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധ പ്രകടനം. അഞ്ഞൂറോളം പ്രവർത്തകർ കളക്‌ട്രേറ്റിൽ പ്രകടനവുമായി എത്തി. രണ്ട് ദിവസം മുമ്പ് ഡിഎംകെ കൗൺസിലർ നരേന്ദ്ര മോദിയുടെ ഛായാചിത്രം ഓഫീസിൽ നിന്നും നീക്കം ചെയ്തിരുന്നു.

കൗൺസിലറുടെ നടപടിയെ അപലപിച്ച് നടത്തിയ സമരത്തിന് ബിജെപി തമിഴ്നാട് ട്രഷറർ എസ്.ആർ ശേഖർ, സൗത്ത് ജില്ലാ പ്രസിഡന്റ് കെ.വസന്തരാജൻ എന്നിവർ നേതൃത്വം നൽകി. ഛായാചിത്രം ഉടൻ തിരികെ സ്ഥാപിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ ടൗൺ പഞ്ചായത്ത് ഓഫീസുകളിലും മോദിയുടെ ചിത്രം സ്ഥാപിക്കാൻ നടപടി സ്വീകരിക്കുകയോ, പാർട്ടി പ്രവർത്തകരെ അനുവദിക്കുകയോ ചെയ്യണമെന്ന് കളക്ടർക്ക് നൽകിയ നിവേദനത്തിൽ വസന്തരാജൻ ആവശ്യപ്പെട്ടു.

ഛായാചിത്രം നീക്കം ചെയ്തതിന് കൗൺസിലർ കനകരാജിനും മറ്റൊരു ഡിഎംകെ പ്രവർത്തകനുമെതിരെ കേസെടുക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

Story Highlights: BJP Protests Removal Of PM’s Portrait From Tamil Nadu Panchayat Office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here