Advertisement

വീണ്ടും പലിശ ക്രൂരത; കൊച്ചിയില്‍ ശുചീകരണ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു

April 25, 2022
Google News 2 minutes Read

കൊച്ചി കടവന്ത്രയില്‍ കുടുംബശ്രീ ശുചീകരണ തൊഴിലാളിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഗാന്ധി നഗര്‍ ഉദയനഗര്‍ കോളനിയില്‍ മുത്തുമാരിയാണ് (34) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പലിശക്കാരുടെ ശല്യം സഹിക്ക വയ്യാതെ ജീവനൊടുക്കുവെന്ന് കുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ കുറിപ്പിന്റെ പകര്‍പ്പ് ട്വന്റി ലഭിച്ചു.

സംഭവത്തെക്കുറിച്ച് മുത്തുമാരിയുടെ സഹോദരി പറയുന്നതിങ്ങനെ. സുധയെന്ന യുവതിയില്‍ നിന്നും പലിശ ഇനത്തില്‍ രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതില്‍ പലിശയ്ക്ക് പുറമെ മുതലായി ഒരു ലക്ഷം രൂപ മടക്കി നല്‍കി. രണ്ടാഴ്ച മുന്‍പ് സുധ ബാക്കി ഒരു ലക്ഷം രൂപ കൂടി മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ ഇരുപതിനായിരം രൂപ മാത്രമേ തിരികെ നല്‍കാന്‍ മുത്തുമാരിയുടെ കൈയില്‍ ഉണ്ടായിരുന്നുള്ളു. ഉടന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുത്തുമാരിയുടെ കൈയില്‍ കൂടുതല്‍ പണമുണ്ടായില്ല. ഈ സമയം സുധ തന്റെ മാല മുത്തുമാരിക്ക് ഊരി നല്‍കിയ ശേഷം അത് പണയം വച്ച് ആ തുക മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. മാല ഒരാഴ്ചയ്ക്ക് ശേഷം എടുപ്പിച്ച് നല്‍കിയാല്‍ മതിയെന്നും സുധ ആവശ്യപ്പെട്ടു. ഇതിനായി 20000 രൂപ പലിശ അധികം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ മാല എടുത്തു നല്‍കാന്‍ മുത്തുമാരിയ്ക്ക് കഴിഞ്ഞില്ല. ഇതോടെ ഒരാഴ്ച കൂടി സാവകാശം ചോദിക്കാന്‍ സുധയുടെ വീട്ടിലെത്തിയെങ്കിലും മുത്തുമാരിയെ അകത്തെ മുറിയില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചുവെന്ന് സഹോദരി പറയുന്നു. ഇത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെ അസഭ്യം പറയുകയും മാല മോഷ്ടിച്ചെന്ന പേരില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് ഇന്ന് പണം മടക്കി നല്‍കണമെന്നായിരുന്നു സുധ പറഞ്ഞിരുന്നത്. എന്നാല്‍ രാവിലെ സുധ ബന്ധപ്പെട്ടെങ്കിലും പണം ശരിയായിട്ടില്ലെന്ന മുത്തുമാരി മറുപടി നല്‍കി. ഇതോടെ സുധ മുത്തുമാരിയുടെ വീട്ടിലേക്കെത്തുകയും ബഹളം വെക്കുകയുമായിരുന്നു. അവര്‍ വരുന്നതറിഞ്ഞ് അപമാനം സാഹിക്കാനാവതെ മുത്തുമാരി വിഷം കഴിക്കുകയായിരുന്നു. വിഷം കഴിച്ച ശേഷം വീടിന് പുറത്തേക്കിറങ്ങി വന്ന മുത്തുമാരി തന്നെയാണ് വിഷം കഴിച്ചിട്ടുണ്ടെന്ന വിവരം സുധയോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ ഇത് കളവാണെന്ന് പറഞ്ഞ് ഇവര്‍ മുത്തുമാരിയെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞുവെന്നും സഹോദരി ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlights: Interest cruelty again; In Kochi, a cleaning worker tried to commit suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here