സർക്കാർ സഹായം തുടരും, സ്വിഫ്റ്റിന്റെ വരുമാനം കെഎസ്‌ആർടിസിക്ക്; ആന്റണി രാജു

കെഎസ്ആർടിസിക്കുള്ള സാമ്പത്തിക സഹായം ഈ മാസവും തുടരുമെന്ന് ഗതാഗത മന്ത്രി. 30 കോടിയിലധികം നൽകുമോ എന്നതിൽ തീരുമാനം എടുക്കേണ്ടത് ധനവകുപ്പാണ്. സ്വിഫ്റ്റിന്റെ വരുമാനം കെഎസ്‌ആർടിസിക്കുള്ളതാണെന്നും ആന്റണി രാജു പറഞ്ഞു.
കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ഇന്ന് പ്രധാന തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നു. ചെലവ് ചുരുക്കാനും വരുമാനം വർധിപ്പിക്കാനുമാണ് ഇന്നത്തെ യോഗങ്ങളിൽ നിന്നുള്ള തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലാ തലത്തിലും നിരീക്ഷണ സമിതി ഉണ്ടാകും. ഇന്ധന വില വർദ്ധനയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
തൊഴിലാളി യൂണിയനുകൾ പണിമുടക്കിലേക്ക് പോയി കെഎസ്ആർടിസിയെ പ്രതിരോധത്തിലാക്കരുത്. കൂട്ടായ ശ്രമത്തിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. യൂണിറ്റ് തലത്തിൽ യൂണിയൻ പ്രതിനിധികൾ ഉൾപെടുന്ന കമ്മിറ്റി വരുമാന വർധനവ് ലക്ഷ്യമിട്ട് രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Story Highlights: ksrtc to reduce expense antony raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here