വീണ് കിടക്കുന്ന വ്യക്തിയെ എങ്ങനെ ഉയർത്തണം ? വിശദീകരിച്ച് ഡോ.ഡാനിഷ് സലിം

ഒരാൾ വീണ് കിടന്നാൽ എന്ത് ചെയ്യണം ? എടുത്ത് പൊക്കാൻ ശ്രമിക്കുക, വലിക്കുക, എഴുനേൽപ്പിച്ച് നടത്താൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളാണ് സാധരണഗതിയിൽ ആളുകൾ ചെയ്യാൻ ശ്രമിക്കുന്നത്. കോവളത്ത് ഒരു ചെറുപ്പക്കാരന് അപകടം സംഭവിച്ച ശേഷം എടുത്ത് കിടത്തിയപ്പോഴുണ്ടായ പ്രശ്‌നത്തിൽ ജീവിതകാലം മുഴുവൻ തളർന്ന് കിടപ്പിലായ സംഭവം വരെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ വീണ് കിടക്കുന്ന വ്യക്തിയെ എടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്താണെന്ന് വിശദീകരിക്കുകയാണ് ഡോ. ഡാനിഷ് സലിം ട്വന്റിഫോറിന്റെ ന്യൂസ് ഈവനിംഗിൽ. ( log rolling technique explained malayalam )
Read Also : ജനുവരി 21 ജോൺ പോളിന് എന്താണ് സംഭവിച്ചത് ? വിശദീകരിച്ച് നടൻ കൈലാഷ്
വീണ് കിടക്കുന്ന വ്യക്തിയെ പൊക്കിയെടുക്കാൻ ശ്രമിക്കുന്നതിന് പകരം ‘ലോഗ് റോൾ’ എന്ന പ്രക്രിയയിലൂടെ എടുത്ത് കിടത്തുകയാണ് ചെയ്യേണ്ടത്. ലോഗ് റോൾ ചെയ്യാനായി നാല് പേരാണ് വേണ്ടത്. ആദ്യത്തെ വ്യക്തി വീണ് കിടക്കുന്ന വ്യക്തിയുടെ തലയിലും കഴുത്തിലുമാണ് സപ്പോർട്ട് നൽകേണ്ടത്. രണ്ടാമത്തെ വ്യക്തി തോളിലും ഇടുപ്പിലുമായി പിടിക്കണം. മൂന്നാമത്തെ വ്യക്തി വയറിലും കാലിലുമാി വേണം പിടിക്കാൻ. തല പിടിച്ചിരിക്കുന്ന വ്യക്തി 1, 2, 3, 4 എന്ന് പറഞ്ഞ് വീണുകിടക്കുന്ന വ്യക്തിയെ ഒരു വശത്തേക്ക് ചെരിക്കുമ്പോൾ നാലാമത്തെ വ്യക്തി കട്ടിയുള്ള ബ്ലാങ്കറ്റ് (കീറിപ്പോകാത്തത്) ഇടയിലേക്ക് കയറ്റണം. അതിന് ശേഷം 1, 2 ,3 ,4 എന്ന് പറയുമ്പോൾ വീണ് കിടക്കുന്ന വ്യക്തിയെ തിരിച്ച് അതേ പോലെ കിടത്തണം. ഇപ്പോൾ രോഗി ബ്ലാങ്കറ്റിന് മുകളിലായി. ഇനി ബ്ലാങ്കറ്റിന്റെ നാല് കോണിലും പിടിച്ച് പോക്കുമ്പോൾ അഞ്ചാമത്തെ വ്യക്തി നട്ടെല്ലിന്റെ ഭാഗത്ത് കൂടി സപ്പോർട്ട് കൊടുക്കുകയാണെങ്കിൽ സുരക്ഷിതമായി പൊക്കാൻ സാധിക്കും.
നട്ടെല്ലിന് പരുക്കുകൾ പറ്റാതിരിക്കാൻ ലോഗ് റോളിംഗ് സഹായിക്കും. സ്‌കൂൾ തലം മുതൽ ഇത്തരം പ്രാഥമിക ശുശ്രൂഷയുടെ മാർഗങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്നും ഡോ. ഡാനിഷ് സലിം ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: log rolling technique explained malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here